ആവോലി പഞ്ചായത്തിൽ ബജറ്റ് അവതരണം നടന്നു.

വാഴക്കുളം: കുടിവെള്ള വിതരണത്തിനും ലക്ഷംവീട് കോളനികളുടെ നവീകരണത്തിനും പ്രാധാന്യം നൽകി ആവോലി പഞ്ചായത്ത് ബജറ്റ് അവതരണം നടന്നു. ലക്ഷംവീടുകൾ ഒറ്റ വീടുകളാക്കുന്നതിന് ലൈഫ് പദ്ധതിയിൽ രണ്ടുകോടി രൂപയും വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് 21 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അംഗൻവാടി വഴിയുള്ള പോക്ഷകാഹാര വിതരണത്തിനു 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൃഷി, മൃഗസംരക്ഷണം എന്നിവക്കായി 21ലക്ഷം രൂപയും വൃദ്ധരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി 20 ലക്ഷം രൂപയും ആണ് വകയിരുത്തിയിട്ടുള്ളത്. പട്ടിക ജാതി – പട്ടിക വർഗ ക്ഷേമതിനായി 30 ലക്ഷം രൂപയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനും ചികിത്സകൾക്കും ആയി 10 ലക്ഷം അനുവദിച്ചിട്ടുണ്ട്. ആവോലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർഡി എൻ.വർഗീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബൽക്കീസ് റഷീദ് ആണ് ബജറ്റ് അവതരണം നടത്തിയത്.

Back to top button
error: Content is protected !!