പഠനസഹായം വിതരണം ചെയ്തു ആരക്കുഴ സര്‍വ്വീസ് സഹകരണ ബാങ്ക്

ആരക്കുഴ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വകയായി ആരക്കുഴ പഞ്ചായത്ത് പരിധിയിലുള്ള ദുര്‍ബല വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്-19 പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷന്‍, ടാബ് എന്നിവ വിതരണം ചെയ്തു. ബാങ്ക് കോണ്‍ഫ്രന്‍സ് ഹാളില്‍വച്ച് പ്രസിഡന്റ് ടോമി വള്ളമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മൂവാറ്റുപുഴ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ വിജയകുമാര്‍ എന്‍. വിതരണ ഉത്ഘാടനം നിര്‍വ്വഹിച്ചു. ഭരണസമിതിയംഗങ്ങളായ സിബി തൊട്ടിപ്പറന്നോലില്‍, ബെസ്റ്റിന്‍ റ്റി. ചേറ്റൂര്‍, സി.യു. ജോളി ചിറ്റേത്ത്, സി.ആര്‍. രാജന്‍ ചാലില്‍പുത്തന്‍പുരയില്‍, മാത്യു എ.ജെ. അയ്യംകോലില്‍, അജി കെ.വി. കുഴുപ്പിള്ളില്‍, മിനി രാജു മഠത്തില്‍, സാന്ദ്ര കെന്നഡി കട്ടകക്കകത്ത്, ലിജി ജോമി കണ്ണാത്തുകുഴിയില്‍, സഹകരണസംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ബിജു, ബാങ്ക് ഓഡിറ്റര്‍ വിനീത, സെക്രട്ടറി സിബി മാത്യു, വിവിധ സ്‌കൂളുകളിലെ പ്രഥമ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ കോവിഡ് മഹാമാരിമൂലം ദുരിതം അനുഭവിക്കുന്ന ബാങ്കിലെ അംഗങ്ങളായ 830 റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഭഷ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന സൗജന്യ കിറ്റ് വിതരണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ബാങ്കിന്റെ വകയായി 904068/- രൂപ സംഭാവനയും നല്കിയിട്ടുള്ളതാണ്.

Back to top button
error: Content is protected !!