മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങള്‍’ ചരിത്ര പുസ്തകം പ്രകാശനം ചെയ്തു.

മൂവാറ്റുപുഴ: മോഹൻദാസ് സൂര്യനാരായണൻ രചിച്ച ‘മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങള്‍’ പ്രകാശനം ചെയ്തു. ഇന്നലെ വൈകുന്നേരം (ജനുവരി 18) 4 മണിക്ക് ഡോ. പി.ബി. സലിം ഐ.എ.എസ്. പുസ്തകം എസ്.എന്‍. സ്വാമിക്ക് നൽകി ഓദ്യോഗിക പ്രകാശനം നിർവ്വഹിച്ചു. ഓൺലൈൻ ആയാണ് പ്രകാശന ചടങ്ങുകൾ നടന്നത്. മൂവാറ്റുപുഴയുടെ ആധികാരിക പ്രദേശിക ചരിത്രം ഉൾകൊള്ളുന്നതാണ് പുസ്തകം. 368 പേജുകളുള്ള പുസ്തകത്തിന് ‍ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്. ആണ് അവതാരിക എഴുതിയിട്ടുള്ളത്. മലയാളത്തിന്റെ കൈയ്യെഴുത്തച്ഛന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ഭട്ടതിരിയാണ് പുറംചട്ടയുടെ രൂപകല്‍പ്പനയും, തലക്കെട്ടുകള്‍ കൈയ്യെഴുത്തു ചിത്രങ്ങളാക്കിയതും. പത്രപ്രവര്‍ത്തകനായ പി. എസ്. രാജേഷ് പഠനക്കുറിപ്പും എഴുതിയിട്ടുണ്ട്. മൂവാറ്റുപുഴ ന്യൂ കോളേജ് ബുക്ക് സ്റ്റാളിൽ പുസ്തകം ലഭ്യമാക്കും.

Back to top button
error: Content is protected !!