സി.ഐ.ടി.യു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

 

മൂവാറ്റുപുഴ : ദേശീയ അവകാശ ദിനത്തോടനുബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിക്കാനെത്തിയ സി.ഐ.ടി.യു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരൻ ഉൾപ്പെടെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തു കേസെടുത്തിരിക്കുന്നത്. മെയ്‌ 14 ദേശീയ അവകാശ ദിനത്തോടനുബന്ധിച്ച്,
സംസ്ഥാന വ്യാപകമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി സി. ഐ. ടി. യു. പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിക്കുന്നതിനിടെയാണ് അറസ്റ്റ് നടന്നത്.ആശാവർക്കർമാർ, തൊഴിലാളികൾ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് അനുവദിക്കുക, ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചായിരുന്നു പരിപാടി. ജില്ലാ പ്രസിഡന്റ് പി. ആർ. മുരളീധരന്റെ പ്രസംഗത്തിനിടയിലാണ് പോലീസെത്തി അറസ്റ്റ് ചെയ്തത്. ഏരിയാ സെക്രട്ടറി പ്രസിഡന്റ് എം. എസ്. സഹീർ, ഏരിയാ സെക്രട്ടറി സി. കെ. സോമൻ, മറ്റ് സി.ഐ.ടി.യു. പ്രവർത്തകരായ പി. എം. ഇബ്രാഹിം , കെ. ജി. അനിൽകുമാർ, കെ. പി. മണി, ഹംസ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Back to top button
error: Content is protected !!