രാമമംഗലം ആശുപത്രിയിൽ 6 മണി ഒ.പി പ്രവർത്തനമാരംഭിച്ചു.

 

രാമമംഗലത്തേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾക്ക് പ്രയോജനപ്രദമായ രാമമംഗലം സി.എച്ച്.സി യിൽ ഉച്ചയ്ക്ക് ശേഷവും ഡോക്ടറുടെ സേവനം ലഭ്യമാകും.രാമമംഗലത്തെ പുതിയ ഒ.പി ബ്ലോക്കിന്റെ നിർമ്മാണം ഈ മാസം 15നകം പൂർത്തിയാകുന്നതോടെ സമീപ പ്രദേശത്തെ മികച്ച സർക്കാർ ആശുപത്രിയായി രാമമംഗലം മാറും.സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ആർദ്രം മിഷന്റെ ഭാഗമായാണ് ഒ.പി. സമയം 6 മണി വരെ ക്രിമികരിച്ചത്.ബ്ലോക്ക് പഞ്ചായത്ത് 2020–2021 സാമ്പത്തിക വർഷം 9, 24,000 രൂപ പദ്ധതി വിഹിതം ചിലവഴിച്ചു കൊണ്ട് ഒരു ഡോക്ടറേയും ഫാർമസിസ്റ്റിനെയും അധികമായി നിയമിച്ചുകൊണ്ടാണ് ഒ.പി സമയം ക്രമീകരിച്ചിരിക്കുന്നത്.

രാമമംഗലം ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനികുമാരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്യാമള ഗോപാലൻ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ ജിൻസൺ വി.പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി.പി സുരേഷ് കുമാർ പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി സ്മിതാ എൽദോസ് ,ശ്രീമതി സിന്ധു രവി, ശ്രീ പി.സി ജോയി മെഡിക്കൽ ഓഫീസർ ഡോ.സി.ഒ ജോബ് ബി.ഡി.ഒ ശ്രീ ബൈജു ടി.പോൾ എന്നിവർ സംസാരിച്ചു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!