കോവിഡ് ബോധവൽക്കരണ സന്ദേശവുമായി പിറവം ബി.പി.സി. കോളേജ് എൻ. സി. സി. കേഡറ്റുകൾ.

പിറവം: കോവിഡ് 19 ബോധവൽക്കരണ സന്ദേശവുമായി ബി.പി.സി. പിറവം കോളേജിലെ ഒരുപറ്റം വിദ്യാർത്ഥികൾ. കോളേജിലെ തന്നെ എൻ.സി.സി. കേഡറ്റുകൾ എ. എൻ. ഓ. ക്യാപ്റ്റൻ ഡോ. സൂസൻ പി.കെ. യുടെ നേതൃത്വത്തിലാണ് ബോധവത്കരണ വീഡിയോ നിർമ്മിച്ചത്. കേവലം പ്രതിരോധ നിർദ്ദേശങ്ങൾ മാത്രം അല്ല, അതിജീവനത്തിനുള്ള ധൈര്യവും പ്രത്യാശയും പകർന്നു നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
കൊറോണാ വൈറസ് വ്യാപനത്തെ തുടർന്ന് സ്തംഭിച്ചു നിൽക്കുന്ന ലോകത്തിന് ആത്മധൈര്യം നൽകുന്ന ഏകദേശം 2 മിനിറ്റ് മാത്രം ഉള്ള ഹ്രസ്വ വീഡിയോ ആണ് വിദ്യാർത്ഥികൾ പുറത്തിറക്കിയിരിക്കുന്നത്. കൊറോണ വൈറസിനെതിരെ ഒത്തൊരുമയുടെ കൂടി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും ഈ സന്ദേശ വീഡിയോയിൽ വിശദമായി അവലോകനം ചെയ്യുന്നു .

Back to top button
error: Content is protected !!