റിസർവ് ബാങ്കിന് മുന്നിൽ ധർണ്ണ:യുത്ത് ഫ്രണ്ട് (എം)നേതാക്കളെ അറസ്റ്റ് ചെയ്തു

കൊച്ചി:വായ്പകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന മൊറട്ടോറിയം ഒരുവർഷത്തേക്ക് വർദ്ധിപ്പിക്കണമെന്നും കാലയളവിൽ പലിശ ഒഴിവാക്കണമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. മോറട്ടോറിയം നിട്ടുക കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് ഫ്രണ്ട് (എം) റിസർവ് ബാങ്കിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കർഷകരെയും ചെറുകിട ഇടത്തരം കച്ചവടക്കാരെയും സഹായിക്കുന്നതിന് ഉടൻ തന്നെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് അവശ്യപ്പെട്ടു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ സമരത്തിൽ പങ്കെടുത്ത യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.പിന്നീട് ജാമ്യത്തിൽ വിട്ടു. അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ പകപോക്കൽ എന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡൻറ് ജോഷ്വാ തായങ്കേരിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജിസൺ ജോർജ്ജ്, സുനിൽ ഈപ്പൻ, വിപിൻ വർഗീസ്, എൽദോസ് പി വി എന്നിവർ പങ്കെടുത്തു. വിവിധ സമയങ്ങളിൽ യു ഡിഎഫ് ജില്ലാ സെക്രട്ടറി വിൻസന്റ് ജോസഫ്, ഷൈസൺ മാങ്കുഴ,കെ വി വർഗീസ്,സോണി ജോബ്, ജേക്കബ് പൊന്നൻ, ജോസഫ് മണവാളൻ, ജോക്സ് പൗലോസ് എന്നിവർ സമരത്തിന് അഭിവാദ്യമർപ്പിച്ച് പ്രസംഗിച്ചു

Back to top button
error: Content is protected !!