തെങ്ങില്‍ നിന്നും വീണ് ഗൃഹനാഥന്‍ മരിച്ചു.

കോലഞ്ചേരി: തെങ്ങില്‍ നിന്നും വീണ് ഗൃഹനാഥന്‍ മരിച്ചു. ഏഴക്കരനാട് കരിക്കാട്ട് എബ്രാഹാമിന്റെ മകന്‍ വര്‍ഗീസ് (65) ആണ് മരിച്ചത്.  ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം. ചാഞ്ഞു നിന്ന തെങ്ങില്‍ കെട്ടിയിരുന്ന കയര്‍ അഴിക്കവെ താഴെ വീഴുകയായിരുന്നു. വീടിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ചാഞ്ഞു നിന്നിരുന്ന രണ്ട് തെങ്ങുകളുടെ മുകള്‍ ഭാഗത്ത് കഴിഞ്ഞ ദിവസം  കമ്പി കെട്ടി നിര്‍ത്തിയിരുന്നു. ഇതില്‍ ഉണ്ടായിരുന്ന കയര്‍ അഴിച്ചു മാറ്റാന്‍ വേണ്ടിയാണ് തെങ്ങില്‍ കയറിയത്. വീണയുടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ. മേരി കോലഞ്ചേരി കാരിക്കോട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: എബിന്‍, വിപിന്‍ (ദുബായ്). മരുമക്കള്‍: ജൂലിയറ്റ് (അയര്‍ലണ്ട്), സിജ (ദുബായ്). സംസ്‌കാരം പിന്നീട്

Back to top button
error: Content is protected !!