മൂ​വാ​റ്റു​പു​ഴ​യി​ല്‍ പ​ഴം, പ​ച്ച​ക്ക​റി സം​ഭ​ര​ണ വി​പ​ണ​ന കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

മൂ​വാ​റ്റു​പു​ഴ: കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ​സ്ഥ​രു​ടെ​യും അ​ഗ്രോ സ​ര്‍​വീ​സ് സെ​ന്‍റ​റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​വാ​റ്റു​പു​ഴ ഇ​ഇ​സി മാ​ര്‍​ക്ക​റ്റി​ല്‍ പ​ഴം, പ​ച്ച​ക്ക​റി സം​ഭ​ര​ണ വി​പ​ണ​ന കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. എ​ല്‍​ദോ ഏ​ബ്ര​ഹാം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഉ​ഷ ശ​ശീ​ധ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​ളി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍. അ​രു​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ക​ട​യ്‌​ക്കോ​ട്ട്, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഉ​മാ​മ​ത്ത് സ​ലിം, ന​ഗ​ര​സ​ഭാം​ഗം പി.​വൈ. നൂ​റു​ദീ​ന്‍, ഇ​ഇ​സി മാ​ര്‍​ക്ക​റ്റ് കൃ​ഷി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ നി​മ്മി സേ​വ്യ​ര്‍, മൂ​വാ​റ്റു​പു​ഴ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ടാ​നി തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം ജീ​വ​നി സ​ജ്ജീ​വ​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്കി​ലെ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സം​ഭ​ര​ണ​വും വി​പ​ണ​ന​വും ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നാ​യി മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​ര്‍​ഷ​ക​ര്‍ അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ രാ​വി​ലെ മു​ത​ല്‍ എ​ത്തി​ച്ചി​രു​ന്നു. വെ​ള്ള​രി, പ​ട​വ​ലം, സാ​ല​ഡ് കു​ക്കു​മ്ബ​ര്‍, മ​ത്ത​ന്‍, കോ​വ​ക്ക തു​ട​ങ്ങി 40ല്‍ ​പ​രം ഇ​ന​ങ്ങ​ളും ഇ​ന്ന​ലെ വി​ല്പ​ന​യ്‌​ക്കെ​ത്തി​യി​രു​ന്നു. മാ​ര്‍​ക്ക​റ്റ് വി​ല​യി​ല്‍​നി​ന്നും അ​ഞ്ചു രൂ​പ മു​ത​ല്‍ 15 രൂ​പ വ​രെ വി​ല​ക്കു​റ​ച്ചാ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ആ​ദ്യ ദി​വ​സം 45 ക​ര്‍​ഷ​ക​രി​ല്‍ നി​ന്നാ​യി ആ​റ് ട​ണ്‍ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് സം​ഭ​രി​ച്ച​ത്. കൃ​ഷി വ​കു​പ്പ് നി​ശ്ച​യി​ച്ച വി​ല പ്ര​കാ​ര​മാ​യി​രി​ക്കും കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ക. കോ​വി​ഡ് 19ന്‍റെ പൂ​ര്‍​ണ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച​യു​ള്‍​പ്പെ​ടെ തു​ട​ര്‍​ന്നു​ള്ള എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും സം​ഭ​ര​ണ വി​പ​ണ​ന കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് മൂ​വാ​റ്റു​പു​ഴ കൃ​ഷി അ​സി. ഡ​യ​റ​ക്ട​ര്‍ ടാ​നി തോ​മ​സ് അ​റി​യി​ച്ചു.

Back to top button
error: Content is protected !!