മൂവാറ്റുപുഴയില്‍ എസ്.എസ്.എല്‍.സി.പ്ലസ്ടു പരീക്ഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.


———————————————————–
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.സി പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വവും സാമൂഹിക അകലവും പാലിച്ച് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യങ്ങളാണ് ഓരോ പരീക്ഷ കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം കോറോണ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ക്ലാസ്സ് മുറികളും പരീക്ഷ കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.  നിയോജക മണ്ഡലത്തിലെ മുഴുവന്‍ പരീക്ഷ കേന്ദ്രങ്ങളും ഫയര്‍ഫോഴ്സിന്റെ സഹകരണത്തോടെയും വിവിധ വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ ശുചീകരിച്ചു. വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ മാസ്‌ക് ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനായി ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍, അയല്‍കൂട്ട ഭാരവാഹികള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ മാസ്‌ക് എത്തിച്ച് നല്‍കി.  എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ഹാന്‍ഡ് വാഷും, ഹാന്‍ഡ് സാനിറ്റൈസറും ക്രമീകരിക്കുകയും പരീക്ഷ കേന്ദ്രങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചേരുന്നതിന് സ്‌കൂള്‍ പി.ടി.എകളുടെ നേതൃത്വത്തില്‍ വാഹന സൗകര്യം ഓരുക്കിയിട്ടുണ്ട്. ഇതോടൊപ്പം  വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന പ്രദേശങ്ങളിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി.യുടെ സര്‍വ്വീസും നടത്തും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട്  എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ മോഡല്‍ ഹൈസ്‌കൂളില്‍ എത്തി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.  നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്‍, വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍, വാര്‍ഡ് കൗണ്‍സിലര്‍ ജിനു ആന്റണി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിജി.റ്റി.എന്‍ എന്നിവര്‍ സംമ്പന്ധിച്ചു.മോഡല്‍ സ്‌കൂള് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വ്വഹിച്ചു. സ്‌കൂളുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സീനിയര്‍ ഫയര്‍ ഓഫീസര്‍ ജാഫര്‍ഖാന്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.ബി.ഷാജിമോന്‍, ഫയര്‍ ഓഫീസര്‍ പി.എസ്.പ്രണവ് എന്നിവര്‍ നേതൃത്വം നല്‍കി.

ചിത്രം- മൂവാറ്റുപുഴ മോഡല്‍ ഹൈസ്‌കൂളില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു…………………….

Back to top button
error: Content is protected !!