ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മുവാറ്റുപുഴ:ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഊരമന മൂലേമോളേത്ത് രതീഷ് (24)-ണ് അറസ്റ്റിലായത്.ബൈക്കിൽ കറങ്ങി നടക്കുകയായിരുന്ന ഇയാളെ പോലീസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്ത് പരിശോധിച്ചപ്പോളാണ് ഇയാളിൽ നിന്നും അൻപത് ഗ്രാം കഞ്ചാവ് പിടികൂടിയത്.ഇയാൾക്കു കഞ്ചാവ് ലഭിച്ചത് എവിടെ നിന്നുമാണെന്ന് വിവരം ലഭിച്ചെന്നും വൈകാതെ കഞ്ചാവ് നൽകിയവർ പിടിയിലാകുമെന്നും എസ്‌ഐ ടി.എം സൂഫി പറഞ്ഞു

Back to top button
error: Content is protected !!