ലോക്ക് ഡൗണിൽ പരമ്പരാഗത കലാരൂപങ്ങൾ പരിശീലിച്ച് രാമമംഗലം സ്‌കൂളിലെ കുട്ടികൾ.

 

രാമമംഗലം: ലോക്ക് ഡൗണിൽ സമയം വെറുതെ കളയാതെ പരമ്പരാഗത കലാരൂപങ്ങളെ കുറിച്ച് കൂടുതൽ പഠിക്കുകയാണ് രാമമംഗലം സ്കൂളിലെ കുട്ടികൾ. അന്തരാഷ്ട്ര നൃത്ത ദിനമായ ഇന്ന് എസ്. പി. സി. യുടെ പോസിറ്റീവ് കോവിഡ് ടാസ്കുകളുടെ ഭാഗമായിട്ട് പരമ്പരാഗത കലാരൂപങ്ങൾ പഠിച്ച് അവതരിപ്പിക്കണം എന്ന നിർദ്ദേശമനുസരിച്ചാണ് പരമ്പരാഗത കലാരൂപങ്ങളെ പറ്റി അറിയാൻ കുട്ടികൾ ഉത്സാഹിച്ചത്. മാതാപിതാക്കളോടും മറ്റ് കുടുംബാംഗങ്ങളോടും വിവരങ്ങൾ അന്വേഷിച്ചാണ് പരമ്പരാഗത കലാരൂപങ്ങളെ കുറിച്ച് പഠിച്ചതും അവതരിപ്പിച്ചതും. കുട്ടികൾക്ക് അവശ്യമായത് മാതാപിതാക്കൾ ഒരുക്കി കൊടുത്തു. രാമമംഗലം സ്‌കൂളിലെ കുട്ടികൾ വളരെ ആവേശത്തോടെയാണ് ടാസ്ക് ഏറ്റെടുത്തത്. രാമമംഗലം ഹൈസ്‌കൂളിലെ അദ്ധ്യാപകരായ അനൂബ് ജോണ്, ഹരീഷ് ആർ. നമ്പൂതിരിപാട്, സ്മിത കെ. വിജയൻ, വിദ്യ ഇ. വി. എന്നിവരാണ് ടാസ്ക് കുട്ടികൾക്ക് കൊടുത്തത്. കുട്ടികൾ അവതരിപ്പിച്ച നൃത്തരൂപങ്ങൾ എല്ലാം ചേർത്ത് സ്കൂൾ തന്നെ ഒരു വീഡിയോ നിർമ്മിക്കുകയും ചെയ്തു. കലാരൂപങ്ങൾ അവതരിപ്പിക്കാനും പഠിച്ചു റിപ്പോർട്ട് തയ്യാറാക്കാനും അതു വഴി കലാരൂപങ്ങൾ തിരിച്ചറിയുന്നതിനും കുട്ടികൾക്ക് സാധിച്ചു എന്ന് ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ പറഞ്ഞു.

Back to top button
error: Content is protected !!