പാലത്തിന് ഭീഷണിയായി പടുകൂറ്റൻ മരം പുഴയിലേക്ക് പതിച്ചു.

 

മണ്ണൊലിച്ചിൽ ആറ് കുടുംബങ്ങൾക്ക് ഭീഷണി

ചിത്രങ്ങൾ :നെൽസൺ പനയ്ക്കൻ

മൂവാറ്റുപുഴ : പടുകൂറ്റൻ മരം പുഴയിലേക്ക് പതിച്ചത് ലതാ പാലത്തിനു ഭീഷണിയാകുന്നു.മൂവാറ്റുപുഴ നഗരസഭ വാർഡ് – 16ആം വാർഡിലെ പേട്ടയിലാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിനു സമീപം നിന്ന മരം ഇന്നലെ രാവിലെ കടപുഴകി വീണത്.പുഴയിലേക്ക് വീണത് കൊണ്ട് വൻ അപകടം ഒഴിവായി.ഇതേതുടർന്ന് സ്ഥലത്ത് മണ്ണൊലിച്ചിൽ ഉണ്ടായതായും പരാതിയുണ്ട്..

 

വെള്ളപ്പൊക്കം മൂലം ഇവിടെ മണ്ണിടിച്ചിൽ പതിവാണെന്നും ,ഓരോ വർഷവും വെള്ളപ്പൊക്കത്തിൽ മണ്ണൊലിച്ചിൽ ഉണ്ടാകുന്നുണ്ടെന്നും പരിസരവാസിയായ ഷാജി ചോറ്റാനി പറഞ്ഞു .2018ഇലെ പ്രളയത്തിനുശേഷം സംരക്ഷണ ഭിത്തി നിർമിക്കണമെന്ന് ആവിശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിരുന്നതായി അജാസ് പറഞ്ഞു.മണ്ണിടിച്ചിൽ ഭീതിയിൽ ഷാജി ചോറ്റാനി ,അജാസ് എന്നിവരുടെ ഉൾപ്പെടെ പ്രദേശത്തെ അഞ്ചോളം കുടുംബങ്ങളാണ് ഉള്ളത്.കുട്ടികളെ പേടിച്ചു വീടിന്റെ ഈ ഭാഗത്തേക്ക് അയക്കാറില്ലെന്നും വീട്ടുടമ അജാസ് പറഞ്ഞു.

https://www.facebook.com/343866032770921/posts/904285726728946/

കൂടാതെ ഇന്ന് രാവിലെ ഉയർന്ന വെള്ളത്തിൽ മരം കുറച്ചു ഒഴുകിമാറിയിട്ടുണ്ട്.ഇനിയും വെള്ളം ശക്തമായി എത്തിയാൽ പാലത്തിന് ഭീഷണിയാകുമെന്നാണ് അറിയുന്നത് .ലതാ പാലത്തിന് സമീപം 2018 ഇലെ മഹാപ്രളയത്തിൽ ഒഴുകിയെത്തിയ മരം അടുത്തിടെയാണ് നമ്മുടെ മൂവാറ്റുപുഴ എന്നാൽ ഓൺലൈൻ കൂട്ടായ്മയിലെ പ്രവർത്തകർ മുറിച്ചു മാറ്റിയത്.ഈ മരം പിന്നീട് ഒഴുകി നീങ്ങാത്തതുമൂലമാണ് അന്ന് അപകടം ഒഴിവായത്.ഒന്നരവർഷത്തോളം തങ്ങി കിടന്ന മരം പലരും മുറിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും പരാജയപെട്ടിടത്താണ് നമ്മുടെ മൂവാറ്റുപുഴ കൂട്ടായ്മ വിജയം തീർത്തത്.

2018ഇന് സമാനമായ രീതിയിലാണ് കഴിഞ്ഞ ദിവസം പേട്ടയിൽ നിന്നും പുഴയിലേക്ക് നിലംപതിച്ച ഭീമൻ മരവും.എത്രെയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ വൻ വിപത്താകും ഉണ്ടാവുക.സംരക്ഷണ ഭിത്തി കെട്ടി ജീവിതം സുരക്ഷാമാക്കാൻ കാത്തിരിക്കുകയാണ് കുടുംബങ്ങൾ .

Back to top button
error: Content is protected !!