മൂവാറ്റുപുഴ നഗരത്തില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റും,നഗരസഭ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, കൂള്‍ എന്നിവ മൂന്ന് കടകളില്‍ നിന്ന് പിടികൂടി. രാവിലെ 10 മണിക്ക് പരിശോധന ആരംഭിച്ചത്. സ്‌കൂളുകളില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൂവാറ്റുപുഴ നഗരത്തിലെ 8 കടകളില്‍ നിന്നാണ് നിരോധിത പുകയിലഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. കൂള്‍ബാര്‍, ലോട്ടറി കട, പെട്ടിക്കട, എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ലോട്ടറി കടകളില്‍ നിന്ന് പാന്‍മസാല പിടികൂടി. മൂവാറ്റുപുഴ ടൗണ്‍, മാര്‍ക്കറ്റ്, ചാലിക്കടവ്, 130 എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പനങ്ങള്‍ പിടികൂടിയത്. ലൈസന്‍സില്ലാതെ റോഡ് സൈഡില്‍ പ്രവര്‍ത്തിച്ച് ലഹരി വില്‍പ്പന്നങ്ങള്‍ വില്പന നടത്തുന്ന ലോട്ടറി കടകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. നിരോധിത പുകയില ഉല്‍പ്പനങ്ങള്‍ വില്‍പ്പന നടത്തിയ കടകള്‍ക്കെതിരെ 15,000 രൂപ പിഴ ചുമത്തുമെന്ന് നഗരസഭ ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ തുടര്‍പരിശോധന നടത്തുമെന്ന് എക്‌സൈസ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോ, ബഷീര്‍, റസാക്ക്, ജോമോന്‍, നൈനി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സഹദേവന്‍ ഇ കെ, ലത, ഷീജ ടി കെ, ബിന്ദു എന്നിവരാണ് പരിശോധന നടത്തിയത്.

 

Back to top button
error: Content is protected !!