മൂവാറ്റുപുഴ-തേനി പാതയിൽ രണ്ടാർകര ഭാഗം തകർന്നു തരിപ്പണം.

 

മൂവാറ്റുപുഴ: തകർന്നു തരിപ്പണമായിരിക്കുകയാണ് മൂവാറ്റുപുഴ-
തേനി ഹൈവേ റോഡിലെ രണ്ടാർകര ഭാഗം.ദിവസേന നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ പലയിടത്തും താഴ്ചയുള്ള കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.ഇത്
യാത്രക്കാർക്ക് ഭീഷണിയുയർത്തുന്നു. കാനം കവലയിലും രണ്ടാർകര
ഭാഗത്തും റോഡിന്റെ അവസ്ഥ വളരെയധികം ശോചനീയമാണ്. ടാർ ഇളകി കുണ്ടും കുഴിയും നിറഞ്ഞ ഈ ഭാഗത്ത് അപകടങ്ങൾ പതിവായിരിക്കുകയാണ്. മഴ പെയ്യുന്നതോടെ കുഴികളിൽ വെള്ളം നിറയുകയും മൂടിക്കിടക്കുന്ന കുഴിയുടെ ആഴമറിയാതെ വാഹനയാത്രക്കാർ വന്നു വീഴുന്നതും സ്ഥിരം കാഴ്ചയാണ്. കുഴി ഒഴിവാക്കാൻ വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നത് എതിരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനും കാരണമാകുന്നു. പ്രദേശവാസികളടക്കം നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത് .

Back to top button
error: Content is protected !!