മൂവാറ്റുപുഴ നഗരസഭ സ്ഥാപിക്കുന്ന ഗാന്ധി പ്രതിമയുടെ നിര്‍മാണം അന്തിമ ഘട്ടത്തില്‍.

 

 

മൂവാറ്റുപുഴഃ രാജ്യത്തിന്റെ രാഷ്ട്രപിതാവ് യുഗപ്രഭാവനായ

മഹാത്മാഗാന്ധിയുടെ

അനശ്വര സ്മരണയ്ക്കായി മൂവാറ്റുപുഴ നഗരസഭ സ്ഥാപിക്കുന്ന ഗാന്ധി പ്രതിമയുടെ നിര്‍മാണം അന്തിമ ഘട്ടത്തില്‍. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് പ്രതിമ നഗരസഭ കാര്യാലയത്തിന് മുന്നില്‍ അനാഛാദനം ചെയ്യും. ഈ കൗണ്‍സിലിന്റെ ഒന്നാം ബജറ്റില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിന് തുക നീക്കി വച്ചിരുന്നുവെന്ന് നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് പറഞ്ഞു. ലോകത്തിനുതന്നെ മാതൃകയായ

മഹാത്മാഗാന്ധിയുടെ സ്മരണ എക്കാലവും നിലനിർത്തുക

എന്നതാണ് ലക്ഷ്യം. സമകാലിക, രാഷ്ട്രീയ സാമൂഹിക, സാഹചര്യങ്ങളിൽ മഹാത്മാഗാന്ധിയുടെ പ്രസക്തി

വർദ്ധിച്ചുവരുന്ന കാലഘട്ടമാണിത്. ഇടുക്കി വെളളിയാമറ്റം സ്വദേശി ജുബിലന്റ് ഉണ്ണിയാണ് ശില്പം നിര്‍മ്മിക്കുന്നത്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ. ബി.ആര്‍. അംബദ്കര്‍ തുടങ്ങി നിരവധി ദേശീയ നേതാക്കളുടെയും പി. കൃഷ്ണപിളള, അയ്യങ്കാളി, കുമാരനാശാന്‍ തുടങ്ങി പ്രഗത്ഭരുടെയും പ്രതിമകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ ശില്പിയാണ് ജുബിലന്റ് ഉണ്ണി. അഞ്ചടി ഉയരത്തില്‍ ധ്യാനത്തിലിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമയാണ് നഗര കാര്യാലയത്തിന് മുന്നില്‍ സ്ഥാപിക്കുക. കോണ്‍ക്രീറ്റിലുളള പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വെങ്കലത്തില്‍ നിര്‍മിച്ച പ്രതീതി ലഭിക്കും. റിയലിസ്റ്റിക് മെത്തേഡിലാണ് നിര്‍മാണം. പ്രതിമ സ്ഥാപിക്കുന്നതിനുളള പീഢത്തിന്റെ നിര്‍മാണം നഗരസഭ ഓഫീസിന് മുന്‍ഭാഗത്ത് പുരോഗമിക്കുന്നു. ഗ്രാനൈറ്റ് പതിപ്പിച്ച് മനോഹരമാക്കുന്ന പീഢത്തിന് ചുറ്റും പുല്‍തിട്ടയും പൂച്ചെടികളും വച്ച് പിടിപ്പിക്കും.

 

ഫോട്ടോ: മൂവാറ്റുപുഴ നഗരസഭ ഒഫീസിന് മുന്നില്‍ സ്ഥാപിക്കുന്ന ഗാന്ധി പ്രതിമയുടെ അവസാന മിനുക്ക് പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശില്പി ജുബിലന്റ് ഉണ്ണി.

Back to top button
error: Content is protected !!