മൂവാറ്റുപുഴ സീറ്റ് ഘടക കക്ഷികൾക്ക് വിട്ട് നൽകുവാനുള്ള തീരുമാനത്തിൽ നിന്നും കോൺഗ്രസ് നേതൃത്വം പിന്മാറണം:ഗ്ലോബൽ പ്രവാസി കോൺഗ്രസ് മൂവാറ്റുപുഴ

 

 

മൂവാറ്റുപുഴ :പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടുകയും കോൺഗ്രസ്സ് കഴിഞ്ഞ രണ്ട് ടേമിൽ മത്സരിക്കുകയും ചെയ്ത മൂവാറ്റുപുഴ സീറ്റ് ഘടക കക്ഷികൾക്ക് നൽകുവാനുള്ള തീരുമാനത്തിൽ നിന്നും കോൺഗ്രസ് നേതൃത്വം പിന്മാറണം. കോതമംഗലം,തൊടുപുഴ,പിറവം സീറ്റുകളിൽ ഘടകകക്ഷികളാണ് മത്സരിക്കുന്നത്. ആ സാഹചര്യത്തിൽ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിക്ഷേധത്തിന് ഇതു ഇടനൽകും. കോൺഗ്രസിന് വിജയസാധ്യതയുള്ള തും മികച്ച സ്ഥാനാർഥിയെ നിർത്തുവാനും സാധിക്കുന്ന മണ്ഡലമാണ് മൂവാറ്റുപുഴ. പ്രവർത്തകരുടെ വികാരം തിരിച്ചറിഞ്ഞു നേതൃത്വമിതിൽ നിന്നും പിന്മാറണമെന്ന് ഗ്ലോബൽ പ്രവാസി കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം ഭാരവാഹികളായ ബേസിൽ നെല്ലിമറ്റം,ജോബി കുര്യാക്കോസ് മൈതീൻ പനക്കൽ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Back to top button
error: Content is protected !!