മൂവാറ്റുപുഴയിൽ കൃഷി വകുപ്പിൻ്റെ ഓണചന്തകൾക്ക് തുടക്കമായി…….

ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം മൂവാറ്റുപുഴയിൽ നടന്നു....

.

 

മുവാറ്റുപുഴ : ഓണക്കാലത്ത് വിഷരഹിത കാർഷീക ഉത്പന്നങ്ങൾ ലഭ്യമാക്കുവാൻ കാർഷീക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ്പ്,വി.എഫ്.പി.സി.കെ എന്നിവരുടെ സഹകരണത്തോടെ ”ഓണ സമൃദ്ധി 2020 ” നാടൻ പഴം
പച്ചക്കറി വിപണികൾ ജില്ലയിൽ തുടക്കം കുറിക്കുകയാണ്. പ്രാദേശികമായി ഉത്പാദിപ്പിച്ച
കർഷകരുടെ വിളകൾക്ക് മെച്ചപ്പെട്ട വില നൽകി സംഭരിച്ച് ആരംഭിക്കുന്ന വിപണികൾ
ഓഗസ്റ്റ് 27 മുതൽ 30 വരെയാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ ആകെ 120 വിപണികളാണ്
സജ്ജമാക്കുന്നത്.
മുവാറ്റുപുഴ ബ്ലോക്കിൽ 11 വിപണികളാണ് ആരംഭിക്കുന്നത്. ആരക്കുഴ, ആയവന,
ആവോലി, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, വാളകം എന്നീ പഞ്ചായത്തുകളിലും,മുവാറ്റുപുഴ മുൻസിപ്പാലിറ്റിയിൽ ടൗൺ യു.പി. സ്കൂൾ, ഇ.ഇ.സി. മാർക്കറ്റ് അഗ്രോ
സർവ്വീസ് സെന്റർ, പോലീസ് കോർട്ടേഴ്സിന് സമീപം എന്നിവിടങ്ങളിലും വിപണി നടത്തുന്നത്.
ഓണസമൃദ്ധി വിപണികളുടെ ജില്ലാ തല ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങൾ
അനുസരിച്ച് മൂവാറ്റുപുഴ ഇ.ഇ.സി. മാർക്കറ്റ് അഗ്രോ സർവ്വീസ് സെന്ററിൽ
എൽദോ എബ്രഹാം എം എൽ എ നിർവഹിച്ചു.
മുൻസിപ്പൽ ചെയർ പേഴ്സൺ, ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഷീല പോൾ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ദിലീപ് കുമാർ റ്റി. എന്നിവർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്
ആദ്യ വില്പന നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ, മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുഭാഷ് കടക്കോട്ട് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമാമത് സലിം, ഇ.ഇ.സി.മാർക്കറ്റ് ഡെപ്യൂട്ടി ഡയറക്ടർ മിനി തോമസ്, ,അസിസ്റ്റന്റ് ഡയറക്ടർ മാർക്കറ്റിംഗ് ദീപ ടി.ഒ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് എന്നിവർ സംസാരിച്ചു.

ചിത്രം – ഓണ സമൃദ്ധി 2020 ” നാടൻ പഴം
പച്ചക്കറി വിപണികളുടെ ജില്ലാതല ഉദ്ഘാടനം എൽദോ എബ്രഹാം എം എൽ എ നിർവ്വഹിക്കുന്നു.

Back to top button
error: Content is protected !!