മൂവാറ്റുപുഴ നിര്‍മ്മല ജൂനിയര്‍ സ്‌കൂളില്‍ 2024-25 അധ്യായനവര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു

മൂവാറ്റുപുഴ: 50 വര്‍ഷക്കാലമായി മൂവാറ്റുപുഴയില്‍ പ്രവര്‍ത്തിച്ചുവരുന്ന നിര്‍മ്മല ജൂനിയര്‍ സ്‌കൂളിലേക്ക് 2024-25 അധ്യായനവര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. പ്രീകെജി മുതല്‍ 4വരെയുള്ള ക്ലസുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ അമ്പതു വര്‍ഷക്കാലത്തിനിടയില്‍ മൂവാറ്റുപുഴയിലെ തന്നെ മികച്ച സ്‌കൂളുകളിലൊന്നായാണ് നിര്‍മ്മല ജൂനിയര്‍ സ്‌കൂള്‍ ജൈത്രയാത്ര തുടരുന്നത്. കെ.ജി വിഭാഗത്തില്‍ എട്ട് ഡിവിഷനുകളും, എല്‍.പിയില്‍ 16 ഡിവിഷനുകളുമായി ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്ന സ്‌കൂളാണ് നിര്‍മ്മല ജൂനിയര്‍ സ്‌കൂള്‍. പാഠ്യവിഷയങ്ങള്‍ക്ക് പുറമേ കുട്ടികളുടെ കഴിവ് വര്‍ധിപ്പിക്കുന്നതിനായി വിവിധ പാഠ്യേതര പ്രവര്‍ത്തനങ്ങളും സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നു. കൂടാതെ മികച്ച അധ്യാപകരുട പരിശീലനവും. മൂവാറ്റുപുഴയുടെ വിവിധങ്ങളായ മേഖലകളിലേക്ക് സ്‌കൂള്‍ ബസ് സൗകര്യം വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നുവെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സി. ലൂസി മാത്യു പറഞ്ഞു. കൂടാതെ കുട്ടികള്‍ക്കായി വിശാലമായ കളിയിടങ്ങളും, സ്പേര്‍ട്‌സ്, തുടങ്ങി മാഷ്യല്‍ ആര്‍ട്‌സും വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലിപ്പിക്കുന്നു. നിങ്ങളുടെ വീടുകളിലെ പൊന്നോമനകളുടെ ഭാവി വാര്‍ത്തേടുക്കുന്നതിനും മികച്ച വിദ്യാഭ്യാസത്തിനും ഇന്നുതന്നെ നിര്‍മ്മല ജൂനിയര്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. പുതിയ അധ്യായന വര്‍ഷത്തെയ്ക്കുള്ള അഡ്മിഷന്‍ ഇന്നുതന്നെ നേടു. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍: 0485 2832200, 0485 2960020

 

Back to top button
error: Content is protected !!