നാളെയും ഞായറാഴ്ചയും മുവാറ്റുപുഴയിൽ കടകൾ തുറക്കില്ല .കാരണം …

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ  കടകളെല്ലാം മെയ് ഒന്നിനും(നാളെ) മൂന്നിനും(ഞായർ) പൂർണ്ണമായി അടച്ചിടാൻ തീരുമാനിച്ചതായി മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.ഈ ദിവസങ്ങളിൽ  അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണുനശീകരണവും മറ്റ് ശുചീകരണ പ്രവർത്തനങ്ങളും നടത്തും.സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം വർദ്ധിക്കുന്നതിനാലാണ് കടകളെല്ലാം പൂർണ്ണമായി അടച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ മൂവാറ്റുപുഴ മർച്ചന്റ് അസോസിയേഷൻ തീരുമാനമെടുത്തത്. പ്രവർത്തി ദിവസങ്ങളിൽ മൂവാറ്റുപുഴയിലെ കടകളിലെല്ലാം സാമൂഹിക അകലം പാലിച്ചാണ് വ്യാപാരം നടത്തുന്നത്. ഇത് നിർബന്ധമായും തുടരണമെന്ന് എല്ലാ വ്യാപാരികൾക്കും അറിയിപ്പ് കൊടുത്തിട്ടുണ്ട്. മൂവാറ്റുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, ജനറൽ സെക്രട്ടറി ഗോപകുമാർ, കെ. എം. ഷംസുദ്ദീൻ, ബോബി നെല്ലിക്കൽ, പി. യു. ഷംസുദ്ദീൻ, മഹേഷ് കമ്മത്ത്, അബ്ദുൾ, എൽദോസ് പാലപ്പുറം, ആരിഫ് പി. വി. എം. എന്നിവർ യോഗത്തിൽ സംസാരിച്ചു.

Back to top button
error: Content is protected !!