മൂവാറ്റുപുഴ സ്വദേശിക്ക് ദുബായ് ഡ്യൂട്ടി ഫ്രീയുടെ 7 കോടിയോളം രൂപ ലോട്ടറിയടിച്ചു.

മൂവാറ്റുപുഴ :പ്രവാസിയായ മൂവാറ്റുപുഴ പെരിങ്ങഴ സ്വദേശി ചേറ്റൂർ ജോർജ് തോമസ് (43 വയസ്സ്‌) ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലിനെയർ സീരീസ് നമ്പർ 355 ലോട്ടറിയുടെ സമ്മാനത്തിന് അർഹനായി. ഈ വർഷം മാർച്ച് 14 – ന് ജോർജ് വാങ്ങിയ ടിക്കറ്റ് നമ്പർ 2016 നാണ് സമ്മാന തുകയായ 10 ലക്ഷം യു.എസ് ഡോളർ (തുല്ല്യമായ 7 കോടിയിലധികം രൂപ) ലഭിച്ചത്. ഏപ്രിൽ 7 ന് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലായിരുന്നു നറുക്കെടുപ്പ്. ഏഴ് വർഷമായി ഷാർജയിൽ താമസിക്കുന്ന ജോർജ് തോമസ് ദുബായ് എയർപോർട്ടിൽ സപ്ലി ചെയിൻ ആൻഡ് ലോജിസ്റ്റിക് സൂപ്പർവൈസറാണ്.6 വർഷമായി ജോർജ് സ്ഥിരമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കാറുണ്ട്. മൂന്ന് കുട്ടികളുടെ പിതാവായ ഇദ്ദേഹം നാലാമത്തെ കുട്ടിക്ക് വേണ്ടി കാത്തിരിക്കുമ്പോഴാണ് ഈ സന്തോഷവാർത്തയെത്തുന്നത്.അടുത്തയിടെ കുടുംബത്തെ നാട്ടിലേക്ക് അയച്ച ജോർജ്, സമ്മാനം ലഭിച്ച തുക കുട്ടികളുടെ ഭാവി ഭദ്രമാക്കാൻ നാട്ടിലേക്ക് അയക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും കുട്ടിച്ചേർത്തു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ലോട്ടറി കിട്ടുന്ന 179 മത്തെ ഇന്ത്യക്കാരനാണ് ജോർജ് തോമസ്.

Back to top button
error: Content is protected !!