മൂവാറ്റുപുഴ
മൂവാറ്റുപുഴ നഗരസഭാതല ഭാഷോത്സവം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: സമഗ്ര ശിക്ഷ കേരള മൂവാറ്റുപുഴ ബിആര്‍സിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നഗരസഭാതല ഭാഷോത്സവം നടത്തി. വാഴപ്പിള്ളി ഗവ. ജെബി സ്‌കൂളില്‍ നടന്ന പരിപാടി മൂവാറ്റുപുഴ വാര്‍ഡ് കൗണ്‍സിലര്‍ കെ.ജി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.കെ അല്ലി അധ്യക്ഷത വഹിച്ചു.മൂവാറ്റുപുഴ ബിപിസി ആനി ജോര്‍ജ് പദ്ധതി വിശദീകരിച്ചു. സാഹിത്യകാരന്‍ ശ്രീനാരായണന്‍ കാരനാട്ട് ക്ലാസ്സെടുത്തു. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളിലും സ്വതന്ത്ര രചന, വായന ശീലവും പരിപോഷിപ്പിക്കുകയെന്നതാണ് ഭാഷോത്സവം പരിപാടിയുടെ ലക്ഷ്യം.