മൂവാറ്റുപുഴ നഗരസഭാ നേതൃത്വത്തെ ഇന്നറിയാം.

 

മൂവാറ്റുപുഴ: നഗരസഭാ നേതൃത്വത്തെ യു.ഡി.എഫ്. ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ രാത്രിയിലും ചർച്ചകൾ പുരോഗമിച്ചിരുന്നു. 28 അംഗ നഗരസഭാ ഭരണസമിതിയിൽ 13 യു.ഡി.എഫ്. അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് ഡി.സി.സി. ജനറൽ സെക്രട്ടറി പി.പി. എൽദോസിന്റെ പേരാണ് ആദ്യം ഉയർന്നു വന്നിരുന്നത്. എന്നാൽ പിന്നീട് ഐ ഗ്രൂപ്പ് ജിനു ആന്റണിയെ ചെയർമാൻ ആക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
പാർട്ടി നേതൃത്വവുമായും മുതിർന്ന നേതാക്കളുമായും സ്ഥാനാർഥികളുമായും നടത്തിയ ചർച്ചകൾക്കൊടുവിൽ പി.പി. എൽദോസിന് തന്നെ അഞ്ചുവർഷം നൽകാനുള്ള ധാരണയിലാണ് യു.ഡി.എഫ്. എത്തിനിൽക്കുന്നത്. വൈസ് ചെയർമാൻ പദവി മുസ്ലിം ലീഗിന് വിട്ടുകൊടുത്തിരുന്നെങ്കിലും ഇപ്പോൾ ഒൻപതാം വാർഡിൽ ജയിച്ച പി.വി. അബ്ദുൽ സലാമിനു വേണ്ടി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനമാണ് മുസ്ലിംലീഗ് ആവശ്യപ്പെടുന്നത്. ഇതോടെ കോൺഗ്രസിലെ സിനി ബിജുവായിരിക്കും വൈസ് ചെയർപേഴ്സൺ.സ്വാതന്ത്രനായി വിജയിച്ച അജിമുണ്ടാട്ടിനും,കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും സ്റ്റാന്റിംഗ് കമ്മിറ്റികൾ നൽകാനും തീരുമാനമായി.നഗരസഭാ ഹാളിൽ ഇന്ന് രാവിലെ പതിനൊന്നിന് വരണാധികാരിയുടെ നേതൃത്വത്തിൽ ചെയർമാൻ തെരെഞ്ഞെടുപ്പും തുടർന്ന് രണ്ടിന് വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പും നടക്കും.

Back to top button
error: Content is protected !!