പെരുമഴയത്ത് ടാർപോളിൻ ഷീറ്റ് ബന്ധുക്കൾ സ്ട്രച്ചറിന് മുകളിൽ പിടിച്ചു നിൽക്കും, അറ്റന്റർ പതിയെ രോഗിയെ കിടത്തിയിരിക്കുന്ന സ്ട്രച്ചർ തള്ളിക്കൊണ്ട് റോഡിലൂടെ നീങ്ങും. ..ജനറൽ ആശുപത്രിയിലെ ഈ ദയനീയ കാഴ്ചയ്ക്ക് ഇനി വിരാമം ….

 

മൂവാറ്റുപുഴ:.സ്ത്രീകളുടെ വാർഡിൽ നിന്ന്
ഗർഭിണികളായ സ്ത്രീകളെയും ,മറ്റ് രോഗികളെയും ഓപ്പറേഷൻ
തീയേറ്ററിലേക്ക് റോഡിലൂടെ സ്ട്രച്ചറിൽ
കിടത്തി കൊണ്ടുപോകുന്ന ആ കാഴ്ച മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ എത്തുന്നവർക്ക് പരിചിതമായിരുന്നു.മഴയത്താണെങ്കിലോ…. ബന്ധുക്കൾ ടാർപോളിൻ
ഷീറ്റ് സ്ട്രച്ചറിന്
മുകളിൽ പിടിച്ചുകൊണ്ടു നിൽക്കും, അറ്റന്റർ പതിയെ രോഗിയെ കിടത്തിയിരിക്കുന്ന സ്ട്രച്ചർ തള്ളിക്കൊണ്ട്
റോഡിലൂടെ നീങ്ങും. ഈ ദുരിതകാഴ്ചകൾക്ക് വിരാമമായി.സ്ത്രീകളുടെ വാർഡിൽ നിന്നും
ഓപ്പറേഷൻ തീയേറ്ററുള്ള ഒപി
ബ്ലോക്കിലേക്ക് റാമ്പ് നിർമ്മിച്ചതോടെയാണ് ഈ ദുരിത യാത്ര അവസാനിക്കുന്നത്.ആശുപത്രി മാനേജ്‌മന്റ് കമ്മിറ്റിയും,നഗരസഭയും മുൻകൈ എടുത്താണ് ഈ നിർമ്മാണം നടത്തിയിരിക്കുന്നത്.

കൂടാതെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗൈനക്കോളജി ഓപ്പറേഷന്‍ തീയേറ്ററിന്റെയും, ഹൈടെക് ലാബിന്റെയും നിര്‍മ്മാണ പ്രവർത്തനങ്ങൾ ഇവിടെ അവസാന ഘട്ടത്തിലാണ്. 25ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ലാബിന്റെയും ,റാമ്പിന്റെയും ഉദ്ഘാടനം 24ന് നടക്കും

Back to top button
error: Content is protected !!