കിണറ്റില്‍ കുടുങ്ങിയ മധ്യവയസ്‌കന് രക്ഷകരായി മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ്

മൂവാറ്റുപുഴ: കിണറ്റില്‍ കുടുങ്ങിയ മധ്യവയസ്‌കന് രക്ഷകരായി മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ്. ഇന്ന് ഉച്ചക്ക് ഒന്നോടെവരപ്പെട്ടി ഇന്തിരനഗറില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ കുടുങ്ങിയ ഗിരീഷ് (46) നാണ് ഫയര്‍ഫോഴ്‌സ് രക്ഷകരായത്. കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ വെള്ളം വറ്റിക്കാന്‍ ഉപയോഗിച്ച മോട്ടര്‍ മുകളില്‍ നിന്നും വീണ് കാലിന് പരിക്കേറ്റതോടെ ഗിരീഷ് കിണറിനുള്ളില്‍ നിന്നും കയറാന്‍ സാധിക്കാതെ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സെത്തി കയറും, വലയും ഉപയോഗിച്ച് ഗിരീഷിനെ കരക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്സി. സ്റ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫിസര്‍ സിദീഖ് ഇസ്മായില്‍, ഫയര്‍ ഓഫീസര്‍മാരായ കെ.കെ രാജു, ജി.എസ് രഞ്ജിത്, വിഷ്ണു എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Back to top button
error: Content is protected !!