കനിവ് ഭവനം താക്കോല്‍ കൈമാറി


മൂവാറ്റുപുഴ: സിപിഐഎം മുളവൂര്‍ പി ഒ ജംഗ്ഷന്‍ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് മുളവൂര്‍ കാട്ടുകുടി കെ എം മീരാന്റെ നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം പാര്‍ട്ടി  പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരുക്കിയ ലളിതമായ ചടങ്ങില്‍ സി പി ഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ വീടിന്റെ  താക്കോല്‍ മീരാനും കുടുംബാംഗങ്ങള്‍ക്കും
കൈമാറി. ബ്രാഞ്ച് സെക്രട്ടറി ഇ എം ഷാജി അധ്യക്ഷനായി. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എം ഇസ്മയില്‍, ഏരിയാ സെക്രട്ടറി എം ആര്‍ പ്രഭാകരന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ എസ് റഷീദ്, റ്റി എന്‍ മോഹനന്‍, എം എ . സഹീര്‍, ലോക്കല്‍ സെക്രട്ടറി വി എസ് മുരളി, യു പി വര്‍ക്കി, എന്നിവര്‍ സംസാരിച്ചു.

ചിത്രം- സി പി ഐ എം മുളവൂര്‍ പി ഒ ജംഗ്ഷന്‍ ബ്രാഞ്ച് നിര്‍മിച്ച് നല്‍കിയ കനിവ് ഭവനത്തിന്റെ ഉദ്ഘാടനം സി എന്‍ മോഹനന്‍ നിര്‍വ്വഹിക്കുന്നു….

Back to top button
error: Content is protected !!