ആരോഗ്യംമൂവാറ്റുപുഴ

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മലേറിയ മുക്തം.  

 

 

മൂവാറ്റുപുഴ : മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മലേറിയ മുക്തം. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ നിര്‍ദ്ദേശാനുസരണം വാര്‍ഡ് തലം മുതല്‍ ബ്ലോക്ക് പഞ്ചായത്ത് തലം വരെ പ്രത്യേക ഫീല്‍ഡ് സര്‍വെ, ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കിടയിലും തെരെഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ ഭവനങ്ങളിലും പ്രത്യേക രക്തസാമ്പിള്‍ പരിശോധന, കൊതുകു സാന്ദ്രതാപഠനം, വകുപ്പുതല ഏകോപനം, പരിശീലന ക്ലാസുകള്‍ തുടങ്ങി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ തദ്ദേശീയമായ മലമ്പനിയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നും ബ്ലോക്കിനു കീഴിലെ എട്ട് പഞ്ചായത്തുകളും മലേറിയ മുക്തമായി പ്രഖ്യാപിച്ചിട്ടുള്ളതായും മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. കെ.എ. ജോര്‍ജ് അറിയിച്ചു. ബ്ലോക്ക് ഡിവിഷന്‍ അംഗം ബെസ്റ്റിന്‍ ചേറ്റൂര്‍ അധ്യക്ഷ്യത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ജോസ് അഗസ്റ്റിന്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിനെ മലേറിയ മുക്തമായതായി പ്രഖ്യാപിച്ചു. ഡോ. കെ.എ. ജോര്‍ജ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.കെ. അസയിനാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് പി. ഉഷാകുമാരി എന്നിവര്‍ പ്രസംഗിച്ചു. പണ്ടപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും പങ്കെടുത്തു.

 

ഫോട്ടോ …………….

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മലേറിയ മുക്തമായി പ്രസിഡന്‍റ് പ്രഫ. ജോസ് അഗസ്റ്റില്‍ പ്രഖ്യാപിക്കുന്നു.

Back to top button
error: Content is protected !!