ജോസ് അഗസ്റ്റിൻ മൂവാറ്റുപുഴ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മേഴ്‌സി ജോർജ് വൈസ്-പ്രസിഡന്റ്

 

മൂവാറ്റുപുഴ : മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി റിട്ട.പ്രൊ. ജോസ് അഗസ്‌ററിനും (കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം), വൈസ് പ്രസിഡന്റായി മേഴ്‌സി ജോർജ്ജും ( കോൺഗ്രസ്) തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി ജില്ലാ വൈസ്-പ്രസിഡന്റ്ായ ജോസ് അഗസ്റ്റിൻ കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്നു. നിലവിൽ കല്ലൂർക്കാട് കോസ്‌മോപൊളിറ്റൻ ലൈബ്രറി പ്രസിഡന്റ്, ഭിന്നശേഷ് പരിവാർ ഇടുക്കി ജില്ലാ പ്രസിഡന്റ്, കോ-ഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കെ.എസ്,സി യിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് എത്തിയത്. ന്യൂമാൻ കോളേജ് യൂണിയൻ ചെയർമാൻ, നിർമലാ കോളേജ് യൂണിയൻ സെക്രട്ടറിയുമായിരുന്നു. റിട്ട. ഇംഗ്ലീഷ് വിഭാഗം പ്രൊഫസറാണ്.

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മേഴ്‌സി ജോർജ് 2000- 2005, 2010- 2015 കാലത്ത് ആയവന പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ്.

Back to top button
error: Content is protected !!