മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

മൂവാറ്റുപുഴ : മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 13 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ എട്ട് സീറ്റില്‍ സിപിഎമ്മും നാല് സീറ്റില്‍ സിപിഐയും ഒരു സീറ്റില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. തൃക്കളത്തൂര്‍ ഒന്നാം ഡിവിഷനില്‍ അശ്വതി ശ്രീജിത്ത് (സിപിഎം), പായിപ്ര രണ്ടാം ഡിവിഷനില്‍ റിയാസ് ഖാന്‍ (സിപിഎം), മുളവൂര്‍ മൂന്നാം ഡിവിഷനില്‍ ഒ.കെ. മുഹമ്മദ് (സിപിഎം), അഞ്ചല്‍പെട്ടി അഞ്ചാം ഡിവിഷനില്‍ വിദ്യാ രജ്ഞിത്ത് (സിപിഎം), ആയവന അഞ്ചാം ഡിവിഷനില്‍ ശിവാഗോ തോമസ് (സി.പി.ഐ), കല്ലൂര്‍ക്കാട് ആറാം ഡിവിഷനില്‍ ടോണി വിന്‍സന്‍റ്(സിപിഎം), മഞ്ഞള്ളൂര്‍ ഏഴാം ഡിവിഷനില്‍ സുമി സുഭാഷ് (സിപിഐ), ആവോലി എട്ടാം ഡിവിഷനില്‍ പി.ടി. മനോജ് (സിപിഎം), അടൂപറമ്പ് ഒമ്പതാം ഡിവിഷനില്‍ സിബിള്‍ ബാബു (സിപിഐ), ആരക്കുഴ 10-ാം ഡിവിഷനില്‍ ബെസ്റ്റിന്‍ ചേറ്റൂര്‍ (ജനാധിപത്യ കേരള കോണ്‍ഗ്രസ്), മാറാടി 11-ാം ഡിവിഷനില്‍ ബിനി ഷൈമോന്‍ (സിപിഎം), മേക്കടമ്പ് 12-ാം ഡിവിഷന്‍ ബീന ഏലിയാസ് (സിപിഐ), വാളകം 13-ാം ഡിവിഷന്‍ ഷീന ബോസ് (സിപിഎം) എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പണത്തിന് എല്‍ദോ ഏബ്രഹാം എംഎല്‍എ, നേതാക്കളായ എന്‍. അരുണ്‍, ടി.എം. ഹാരിസ്, കെ.പി. രാമചന്ദ്രന്‍, ഒ.കെ. മോഹനന്‍, ബാബു ഐസക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ ……………..
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മുളവൂര്‍ ഡിവിഷനില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഒ.കെ. മുഹമ്മദ് വരണാധികാരി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു.

Back to top button
error: Content is protected !!