വേനല്‍ മഴയ്‌ക്ക കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് കൈതാങ്ങായി ഹോര്‍ട്ടി കോര്‍പ്പ്

മൂവാറ്റുപുഴ: വേനല്‍ മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കാറ്റില്‍ കൃഷി നാശം സംഭവിച്ച മേക്കടമ്പിലെ കര്‍ഷകര്‍ക്ക് കൈതാങ്ങായി ഹോര്‍ട്ടി കോര്‍പ്പ്. ഞാറാഴ്ച വൈകിട്ടുണ്ടായ കാറ്റില്‍ മേക്കടമ്പ് പാടശേഖരത്തില്‍ വിളവെടുക്കാറായ ഏക്കര്‍ കണക്കിന് കപ്പ കൃഷിയാണ് മറിഞ്ഞ് വീണത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വിപണി നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഇരുട്ടടിയായാണ് പ്രകൃതിക്ഷോഭവുംഎത്തിയത്. മേക്കടമ്പ് ചെന്തിലകാട്ടില്‍ സി.സി.അബ്രാഹം, എടുക്കുഴിമാലില്‍ ജോര്‍ജ് എന്നിവരുടെ വിളവെടുക്കാറായ ഉല്‍പ്പനങ്ങളാണ് കാറ്റിലും മഴയിലും നശിച്ചത്. തകര്‍ന്നടിഞ്ഞ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടം നേരില്‍ മനസിലാക്കിയ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് കര്‍ഷകര്‍ക്ക് സഹായ ഹസ്തവുമായി ഹോര്‍ട്ടി കോര്‍പ്പ് രംഗത്ത് വന്നത്. മേക്കടമ്പ് പാടശേഖരത്തിലെ വിളവെടുക്കാറായ കപ്പകളാണ് കാറ്റില്‍ നിലംപൊത്തിയത്. ഇവിടെ നിന്നും കപ്പകള്‍ ശേഖരിച്ച് ഹോര്‍ട്ടി കോര്‍പ്പിന്റെ സ്റ്റാളുകളില്‍ വില്‍പ്പന നടത്തും. ബാക്കി വരുന്ന കപ്പ കൃഷി വകുപ്പിന്റെ ജില്ലയിലെ ഇക്കോ ഷോപ്പുകളിലും വില്‍പ്പന നടത്തുന്നതിനുള്ള നടപടികൃമങ്ങളും പൂര്‍ത്തിയായി വരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍  കാറ്റിലും മഴയിലും വ്യാപക നഷ്ടമാണുണ്ടായത്. കൃഷി നാശം സംഭവിച്ച മേക്കടമ്പ് പാടശേഖരത്ത് എല്‍ദോ എബ്രഹാം എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ്, കൃഷി ഓഫീസര്‍ മീര.ടി.എം എന്നിവര്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.

ചിത്രം- കൃഷി നാശം സംഭവിച്ച മേക്കടമ്പ് പാടശേഖരത്ത് എല്‍ദോ എബ്രഹാം എം.എല്‍.എ സന്ദര്‍ശനം നടത്തുന്നു….
Back to top button
error: Content is protected !!