മുളവൂര്‍ ഗവ.യു.പി.സ്‌കൂളില്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

മൂവാറ്റുപുഴ: മുളവൂര്‍ ഗവ.യു.പി.സ്‌കൂള്‍ 67-മത് വാര്‍ഷികാഘോഷവുംസര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സ്‌കൂളിലെ സീനിയര്‍ അധ്യാപിക ആമിന ഉമ്മ ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം നിറവ് – 2023 നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് പി.പി.അഷറഫ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.എം. തസ്‌നി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനില്‍ സ്‌കൂളിലെ സീനിയര്‍ അധ്യാപിക ആമിന ഉമ്മ ടീച്ചര്‍ക്കുള്ള ഉപഹാരം കൈമാറി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി.വിനയന്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാജിത മുഹമ്മദാലി ഉപഹാര സമര്‍പ്പണം നടത്തി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.കെ.മുഹമ്മദ് എല്‍.എസ്.എസ്. വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം വാര്‍ഡ് മെമ്പര്‍ ബെസ്സി എല്‍ദോ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് എം.എച്ച്.സുബൈദ, പഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം.ഷാജി, എം.എസ്.അലി, പി.എം.അസീസ്, പി.റ്റി.എ.വൈസ് പ്രസിഡന്റ് ഷംസുദ്ധീന്‍ മൗലവി, എം പി റ്റി എ ചെയര്‍പേഴ്‌സണ്‍ ജിഷ പ്രജു, സീനിയര്‍ അധ്യാപിക ആമിന ഉമ്മ, അധ്യാപക പ്രതിനിധി റ്റി.ത സ്‌കീന്‍, സ്‌കൂള്‍ ലീഡര്‍ ഐഷ മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!