മുളവൂർ പള്ളിയിൽ ചന്ദനക്കുടോത്സവത്തിനു കൊടിയേറി

 

മൂവാറ്റുപുഴ: പ്രസിദ്ധമായ മുളവൂർ സെൻട്രൽ ജമാഅത്ത് പള്ളിയിൽ ചന്ദനക്കുടോത്സവത്തിനു കൊടിയേറി. ഇന്ററിം മുതവല്ലി കെ.എ.മുഹമ്മദ് ആസിഫ് കൊടി ഉയർത്തി. സയ്യിദ് റഫീഖ് തങ്ങൾ ബുഖാരി പായിപ്ര, ഉസ്മാൻ ബാഖവി ചെമ്പറക്കി തുടങ്ങിയവർ സംബന്ധിച്ചു.
സമൂഹ സിയാറത്തിന് സയ്യിദ് ഷറഫുദ്ദീൻ തങ്ങൾ സഅദി അൽ മുഖൈബലി നേതൃത്വം നൽകി. മൗലീദ് സദസിനു പെരുമറ്റം ജുമാ മസ്ജിദ് ചീഫ് ഇമാം ഹസ്സൻ അഷറഫി ഫാളിൽ ബാഖവി നേതൃത്വം നൽകി. വാരിക്കാട്ട് കവല മസ്ജിദുൽ ഹുദാ അങ്കണത്തിലും മലേപള്ളിയിലും കൊടി ഉയർത്തി. അന്നദാനവും നടന്നു. മൗലീദ് സദസ്സിന് സയ്യിദ് ഷഹിർ തങ്ങൾ അൽ ഐദറൂസി നേതൃത്വം നൽകി. ബുധനാഴ്ച രാത്രി എട്ടിന് നടക്കുന്ന മൗലീദ് സദസ്സിന് സയ്യിദ് ഷെഫീഖ് തങ്ങൾ ഫൈസി അൽ ബുഖാരി നേതൃത്വം നൽകും. സമാപന ദിവസമായ വ്യാഴാഴ്ച രാത്രി എട്ടിന് നടക്കുന്ന മുളവൂർ വലിയുള്ളാഹി അനുസ്മരണത്തിനും ദുആ സമ്മേളനത്തിനും സയ്യിദ് സെയ്ഫുദ്ദീൻ തങ്ങൾ ഫൈസി അൽ ബുഖാരി നേതൃത്വം നൽകും.

Back to top button
error: Content is protected !!