മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: പ്ര​തി​ വീണ്ടും പോലീസ് ക​സ്റ്റ​ഡി​യി​ൽ

വാഴക്കുളം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി പോലീസ് പിടിയിലായ പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. നടുക്കര പൂനാട്ട് അരുണ്‍ മുത്തു (33)വിനെയാണ് വാഴക്കുളം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ നാലു തവണയായി 3.75 ലക്ഷം രൂപയാണ് പ്രതി ആവോലിയിലെ സഹകരണ ബാങ്കില്‍ നിന്ന് സ്വര്‍ണപ്പണയ വായ്പയായി എടുത്തിരുന്നത്. സഹകരണ വകുപ്പില്‍ നിന്നുള്ള പരിശോധനയില്‍ പണയ വസ്തുക്കള്‍ വ്യാജ സ്വര്‍ണമാണെന്ന് കണ്ടെത്തുകയായിരുന്നു. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് ആഭരണങ്ങളുടെ നിര്‍മ്മിതി. ബാങ്കിലെ അംഗമായ ഇയാള്‍ നേരത്തെ പല പ്രാവശ്യമായി പണയം വച്ച് വായ്പയെടുക്കുകയും തിരികെ നല്‍കുകയും ചെയ്തിട്ടുള്ളതാണെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

Back to top button
error: Content is protected !!