എം.ഒ.എസ്. സി മെഡിക്കൽ മിഷൻന്റെ സ്ഥാപിത പിതാക്കന്മാരായ ഡോ. ഫിലിപ്പോസ് മാർ തെയോഫിലിസ് തിരുമേനിയുടെയും ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെയും അനുസ്മരണ സമ്മേളനം….

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

കോലഞ്ചേരി: എം.ഒ.എസ്. സി മെഡിക്കൽ മിഷൻന്റെ സ്ഥാപിത പിതാക്കന്മാരായ ഡോ. ഫിലിപ്പോസ് മാർ തെയോഫിലിസ് തിരുമേനിയുടെയും ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെയും അനുസ്മരണ സമ്മേളനം ഇന്നലെ വൈകിട്ട് മൂന്നിന് ആശുപത്രി കോൺഫറൻസ് ഹാളിൽ വച്ച് നടത്തി. ആശുപത്രി സെക്രട്ടറി ജോയി .പി . ജേക്കബ് സ്വാഗത പ്രസംഗം നടത്തി ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഡോ. യാക്കൂബ് മാർ ഐറേനിയോസ് തിരുമേനി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. അനുസ്മരണത്തോടനുബന്ധിച്ചുള്ള പ്രസംഗ മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് അവാർഡുകൾ നൽകി. മെഡിക്കൽ കോളേജ് ഡീൻ ഡോ. കെ കെ ദിവാകർ, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പ്രൊഫ: പി. വി. തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ്, ചാപ്ലിൻ ഫാദർ ജോൺ കുര്യാക്കോസ്, ഫാദർ സിബി മോൻ തുടങ്ങിയവർ സംബന്ധിച്ചു.

 

 

Back to top button
error: Content is protected !!