ഏഴുവയസ്സുള്ള കുട്ടിക്ക് മൂലകോശ ദാനത്തിന് സന്നദ്ധത അറിയിച്ച ഇരട്ടകുട്ടികളെ ആദരിച്ചു.

മൂവാറ്റുപുഴ: അർബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഏഴുവയസ്സുള്ള കുട്ടിക്ക് മൂലകോശ ദാനത്തിന് സന്നദ്ധത അറിയിച്ച ഇരട്ടകുട്ടികളെ ആദരിച്ചു. ആയവന സ്വദേശി ഷാജി നീരോലിക്കലിന്റെ മക്കളായ മിന്ന ഷാജി, മിന്നി ഷാജി എന്നിവരാണ് എല്ലാവരും ചെയ്യാൻ ഭയക്കുന്ന മൂല കോശ ദാനത്തിന് സന്നദ്ധത അറിയിച്ചത്. കേരളത്തിന് പുറത്തു നിന്നാണ് രക്താർബുദം ബാധിച്ച കുട്ടിക്ക് വേണ്ടി മൂലകോശം തേടിയത്. കോവിഡ് കാലമായതിന്നാൽ ദാതാക്കൾ കുറവായിരുന്നു. മൂലകോശ ദാതാക്കൾ ആകുന്നതിന് മിന്നാ ഷാജിയും ഇരട്ട സഹോദരി മിന്നി ഷാജിയും സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഒരാളിൽനിന്ന് മാത്രം മൂലകോശങ്ങൾ മതിയായതിനാൽ മിന്ന ദാതാവായി. 24 വയസ്സിൽ ഇത്രയും വലിയ സത്കർമ്മം ചെയ്യാൻ തയ്യാറായ മിന്നിയെയും മൂലകോശ ദാതാവായ മിന്നയെയും യു.ഡി.എഫ്. സെക്രട്ടറി ജോണി നെല്ലൂർ വീട്ടിലെത്തി ആദരിച്ചു. ചടങ്ങിൽ യു.ഡി.എഫ്. എറണാകുളം ജില്ലാ സെക്രട്ടറി വിൻസെന്റ് ജോസഫ്, ആയവന പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. റെബി ജോസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജാൻസി ജോർജ്, പഞ്ചായത്ത്‌ മെമ്പർ ഗ്രേസി സണ്ണി, ശ്രീ. സണ്ണി പൊട്ടംപുഴ, ഇരട്ട സഹോദരങ്ങളുടെ പിതാവ് ഷാജി നീരോലിക്കൽ മാതാവ് ഷൈനി ഷാജി എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!