ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ 90 കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നാ​വ​ശ്യ​ത്തി​ന് മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ല്‍​കി

 

ആരക്കുഴ: ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ 90 കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നാ​വ​ശ്യ​ത്തി​ന് മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ല്‍​കി. കോ​ണ്‍​ഗ്ര​സ് ആ​ര​ക്കു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ സം​ഘ​ട​ന​യാ​യ സ്നേ​ഹ​സ്പ​ര്‍​ശം ചാ​രി​റ്റ​ബി​ള്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ന​ല്‍​കി​യ​ത്. ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ 128 അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ വി​വി​ധ സ്കൂ​ളു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ​തി​ല്‍ 90 പേ​ര്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഫോ​ണ്‍ ന​ല്‍​കി​യ​ത്.
ആ​ര​ക്കു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ റി​നി മ​രി​യ, എ​ല്‍​പി സ്കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ സി​സി മ​രി​യ, പ​ണ്ട​പ്പി​ള്ളി ഗ​വ.​യു​പി സ്കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക ഷ​ക്കീ​ല എ​ന്നി​വ​ര്‍​ക്ക് ഫോ​ണു​ക​ള്‍ കൈ​മാ​റി.മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു വി​ദ്യാ​ര്‍​ഥി​ക്കും പ​ഠ​നം മു​ട​ങ്ങി​ല്ലെ​ന്നും ഡി​ജി​റ്റ​ല്‍ മൂ​വാ​റ്റു​പു​ഴ പ​ദ്ധ​തി പ്രാ​വ​ര്‍​ത്തി​ക​മാ​കു​ന്ന​തോ​ടെ മ​ണ്ഡ​ല​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ത​ട​സ​മി​ല്ലാ​തെ ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം ല​ഭ്യ​മാ​കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. സ്നേ​ഹ​സ്പ​ര്‍​ശം പ്ര​സി​ഡ​ന്‍റ് സാ​ബു പൊ​തൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ള്‍ ലൂ​യി​സ്, ഓ​മ​ന മോ​ഹ​ന​ന്‍, ജാ​ന്‍​സി മാ​ത്യു, ല​സി​ത മോ​ഹ​ന്‍, സു​നി​ത വി​നോ​ദ്, ദീ​പ്തി സ​ണ്ണി, ഷീ​ജ അ​ജി, വി​ഷ്ണു ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു

Back to top button
error: Content is protected !!