തൃക്ക പാടശേഖരത്തെ കരനെല്‍കൃഷിയുടെ ഉദ്ഘാടനം എല്‍ദോ എബ്രാഹം എം.എല്‍.എ. നിര്‍വ്വഹിച്ചു.

 

മൂവാറ്റുപുഴ: തൃക്ക പാടശേഖരത്തെ കരനെല്‍കൃഷിയുടെ ഉദ്ഘാടനം എല്‍ദോ എബ്രാഹം എം.എല്‍.എ. നിര്‍വ്വഹിച്ചു. പ്രദേശവാസികളുടെ കൂട്ടായ്മയായ പാടശേഖഖര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 18 ഏക്കര്‍ പാടശേഖരത്തിലാണ് കൃഷിയിറക്കുന്നത്. സമിതി പ്രസിഡന്റ് ആര്‍. വാസുദേവപിളള അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.പി. എല്‍ദോസ്, ആശ അനില്‍, സുധ രഘുനാഥ്, പി.എം. സലിം, മുന്‍ ചെയര്‍മാന്‍ പി.എം. ഇസ്മായില്‍, സമിതി നേതാക്കളായ പി.ജി. അനില്‍ കുമാര്‍, അഡ്വ. പി.ബി. മോഹന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

ഫോട്ടോ : പാടശേഖഖര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തൃക്കയില്‍ നടത്തുന്ന കരനെല്‍കൃഷിയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ. നിര്‍വ്വഹിക്കുന്നു.

Back to top button
error: Content is protected !!