വ്യാപാര ഭവന്‍ഹാള്‍ ഉദ്ഘാടനം ചെയ്തു

പോത്താനിക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി പൈങ്ങോട്ടൂര്‍ യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും നവീകരിച്ച വ്യാപാര ഭവന്‍ ഹാളിന്റെ ഉദ്ഘാടനവും നടത്തി. ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിന്‍സെന്റ് മേക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.ജെ. റിയാസ്, ജില്ലാ ട്രഷറര്‍ അജ്മല്‍ ചക്കുങ്കല്‍, സജി കണ്ണംമ്പുഴ, ജോസ് മേലേത്ത്, റ്റി.എ കബീര്‍, ഇ.എം.ജോണി, തോമസ് വര്‍ഗീസ്, ഇ.കെ.സേവ്യര്‍, ജിജി ഏളൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി വിന്‍സെന്റ് മേക്കുന്നേല്‍ (പ്രസിഡന്റ്) ബേസില്‍ ജോസഫ് (സെക്രട്ടറി), ബിനു ചെറിയാന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Back to top button
error: Content is protected !!