ക്രൈം

മേക്കടമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം:-കൊലപാതകം…പ്രതിയെ അറസ്റ്റ് ചെയ്തു.

 

മൂവാറ്റുപുഴ:മേക്കടമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.കഴിഞ്ഞ 17ന് റാക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന പടിഞ്ഞാറേ ഓലിക്കൽ ബിനോയ് തോമസ് (47)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ദുരൂഹതയിലെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ പോസ്റ്റ് മാർട്ടം റിപ്പോർട്ടിനെ തുടർന്ന്  കൊലപാതകമെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു.

തുടർന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ .കാർത്തിക്ക് ഐപിഎസിന്റെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ബിനോയുടെ സുഹൃത്ത് വാളകം മേക്കടമ്പ് ഓലിച്ചൽ വീട്ടിൽ രാജിവി(45)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇരുവരും വാടക വീട്ടിൽ ഒരുമിച്ചായിരുന്നു താമസം.ഇവർ തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ് ,സി ഐ എം.എ മുഹമ്മദ് ,എസ്‌ഐ ജോൺ ,എഎസ്ഐ ഷക്കീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Back to top button
error: Content is protected !!
Close