എംസി റോഡിൽ നിയന്ത്രണം വിട്ട കാർ ചിറയിലേക്ക് മറിഞ്ഞു …

 

മൂവാറ്റുപുഴ:എം.സി റോഡിൽ നിയന്ത്രണം വിട്ട കാർ ചിറയിലേക്ക് മറിഞ്ഞു.യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പെരുമ്പാവൂർ-മൂവാറ്റുപുഴ എംസി റോഡിൽ പള്ളിച്ചിറങ്ങരയിലായിരുന്നു അപകടം.ആറ് പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.അടിവാട് വലിയകാട്ടിൽ അലിമുത്തും കുടുംബവും പെരുമ്പാവൂരിലേക്ക് പോകുന്നവഴിയാണ് അപകടമുണ്ടായത്.ചിറയുടെ സംരക്ഷണ മതിൽ ഇടിച്ചുതെറിപ്പിച്ചു കാർ ചിറയിലേക്ക് വീഴുന്നത് കണ്ട് പിന്നാലെ എത്തിയ വഴി യാത്രക്കാരും ,നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.തുടർന്ന് മൂവാറ്റുപുഴയിൽ നിന്നും അഗ്നിശമന സേനയുമെത്തി. അപകടത്തിൽപെട്ടവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടേയും പരിക്കുകൾ ഗുരുതരമല്ല.

Back to top button
error: Content is protected !!