എം.സി റോഡില്‍ അപകടങ്ങള്‍ പെരുകുന്നു: പ്രതിഷേധം ശക്തം

പായിപ്ര: മൂവാറ്റുപുഴ പെരുംമ്പാവൂര്‍ എം.സി റോഡില്‍ തൃക്കളത്തൂര്‍ ഭാഗത്ത് വാഹനാപകടങ്ങള്‍ കൂടിയിട്ടും വേണ്ട മുന്‍കരുതലുകള്‍ എടുക്കാത്ത പിഡബ്ല്യുഡി അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ എക്‌സിക്യൂട്ടീസ് എഞ്ചിനിയര്‍ മുമ്പാകെ പായിപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം സി വിനയനും 21-ാം വാര്‍ഡ് മെമ്പര്‍ സുകന്യ അനീഷും കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റികളും ചേര്‍ന്ന് പരാതി സമര്‍പ്പിച്ചു. മൂവാറ്റുപുഴ പെരുംമ്പാവൂര്‍ എം സി റോഡില്‍ കഴിഞ്ഞ കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ വാഹന അപകങ്ങളും തുടര്‍ന്നുള്ള മരണങ്ങളും നടക്കുന്നത് തൃക്കളത്തൂര്‍ ഭാഗത്താണ്. എന്നാല്‍ ഇത്രയും അധികം അപകടങ്ങള്‍ നടന്നിട്ടും പിഡബ്ല്യുഡിയുടെ ഭാഗത്ത് നിന്ന് ഒരു പരിഹാരമാര്‍ഗമോ മുന്‍കരുതലുകളോ സ്വീകരിച്ചിട്ടില്ല. ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുമ്പായി എം സി റോഡിന്റെ ഇരു ഭാഗങ്ങളിലെ ഓട ക്ലീനിങ്ങും റോഡ് ടാറിങ്ങും പറഞ്ഞിരുന്നു. എന്നാല്‍ ടാറിങ്ങ് വര്‍ക്ക് അല്ലാതെ ഓടയില്‍ പല ഭാഗങ്ങളിലും റോഡില്‍ കിടന്നിരുന്ന മണ്ണ് തള്ളി ഇട്ട് മൂടുക അല്ലാതെ ക്ലീനിങ്ങ് നടത്തപ്പെട്ടതുമില്ലന്നും
മഴക്കാലത്ത് ഓടയിലൂടെ വെള്ളം ഒഴുകാന്‍ കഴിയാതെ റോഡിലൂടെയാണ് ഒഴുകുന്നത് ഇത് മൂലം റോഡ് തകരാനും അപകടങ്ങള്‍ കൂടാനും കാരണമാകുന്നു.
നിലവില്‍ ഒന്നര മാസം കഴിഞ്ഞാല്‍ ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിനാല്‍ റോഡിന്റെ ഇരു ഭാഗങ്ങളിലെയും ഓട മണ്ണ് മാറ്റി വൃത്തിയാക്കുകയും അപകടകള്‍ കുറക്കാന്‍ വേണ്ട സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും, വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാനും
പിഡബ്ല്യുഡിയുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. പരാതി സമര്‍പ്പിച്ചിരിക്കുന്നതെന്നും പരാതി പരിശോധിച്ച് വേണ്ട നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ ഉറപ്പ് നല്‍കിയതായും ഇല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് തയ്യാറാകാമെന്നും എം സി വിനയനും സുകുന്യ അനീഷും പറഞ്ഞു. പ്രതിഷേധത്തിന് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ജയപ്രകാശ് റ്റി എ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി എബിന്‍ ഷാജന്‍,നിബു തോമസ്, അരുണ്‍ കാക്കാട്ടില്‍, അനീഷ് മോഹനന്‍, അജിത്ത് അജയന്‍ എന്നിവരും നേതൃത്വം നല്‍കി.

Back to top button
error: Content is protected !!