ചെറുവട്ടൂർ മാവേലി സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം ബഹു:മന്ത്രി പി തിലോത്തമൻ നാടിന് സമർപ്പിച്ചു.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ ചെറുവട്ടൂരിലെ മാവേലി സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം ബഹു:ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു.

ആൻ്റണി ജോൺ എം എൽ എ നാടമുറിച്ച് മാവേലി സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.ചെറുവട്ടൂർ കവലയിൽ 1400 സ്ക്വയർ ഫീറ്റുള്ള കെട്ടിടത്തിലാണ് മാവേലി സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്.പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ആർ വിനയൻ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,വാർഡ് മെമ്പർമാർ,ഇ കെ ശിവൻ, എം കെ രാമചന്ദ്രൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തുടങ്ങിയവരും പങ്കെടുത്തു.

Back to top button
error: Content is protected !!