രാമമംഗലത്തെ പ്രശസ്തമായ മംഗലത്ത് മനയില്‍ വന്‍ അഗ്‌നിബാധ

പിറവം: രാമമംഗലത്തെ പ്രശസ്തമായ മംഗലത്ത് മനയില്‍ വന്‍ അഗ്‌നിബാധ. രാത്രി വൈകിയും തീ പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയായിരുന്നു. ആശുപത്രിക്കവലയ്ക്ക് സമീപമുള്ള മനയില്‍ ഇപ്പോള്‍ താമസക്കാരില്ല. ഇവിടുത്തെ കുടുംബാഗങ്ങള്‍ മറ്റു പല സ്ഥലങ്ങളിലാണ് താമസിച്ചു വരുന്നത്. ചില വിശേഷ ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ താമസിക്കാനെത്തുന്നത്. ഇന്നലെ രാത്രി ഏഴോടെയാണ് മനയുടെ പിന്‍ഭാഗത്തുനിന്നും തീ ഉയര്‍ന്നത്. ഉടനെ മറ്റിടങ്ങളിലേക്കും ആളിപ്പടരുകയായിരുന്നു. മനപൂര്‍ണമായും കത്തിയ നിലയിലാണ്. സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടനെ പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിക്കുകയായിരുന്നു. പിറവം, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആദ്യം തന്നെ അഗ്‌നിശമനസേനാ വിഭാഗം എത്തിയിരുന്നു. തീ വലിയ തോതില്‍ വ്യാപിച്ചതിനാല്‍ നിയന്ത്രണ വിധേയമാക്കാന്‍ ഏറെ പ്രയാസപ്പെട്ടു. വൈദുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

Back to top button
error: Content is protected !!