മര്‍ച്ചന്റ് അസ്സോസിയേഷന്‍ വനിത വിംഗ്: ഭാരവാഹികളെ തിരഞ്ഞെടുത്തു

മൂവാറ്റുപുഴ: മര്‍ച്ചന്റ് അസ്സോസിയേഷന്റെ പോഷക സംഘടനയായ മര്‍ച്ചന്റ്‌സ് വനിത വിംഗിന്റെ 21-22 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളായി ജയ ബിജു പ്രസിഡന്റ് ,ലത അനില്‍ ജനറല്‍ സെക്രട്ടറി ,ബിജി സജീവ് ട്രഷറര്‍,ബിന്ദു റോണി ,ബിന്ദു മധു വൈസ് പ്രസിഡന്റ് ,സിനി ജിയോ ,ആന്‍സി പി ഐ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. പൊതു സമ്മേളനത്തില്‍ വനിത വിംഗ് പ്രസിഡന്റ് സീമനിസ്സാര്‍ അധ്യക്ഷത വഹിച്ചു.മര്‍ച്ചന്റ്‌സ് അസ്സോസിയോഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുംങ്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ എ ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ട്രഷറര്‍ കെഎം ഷംസുദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂവാറ്റുപുഴ ടൗണില്‍ വഴിയോര കച്ചവടം നിരോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!