വ്യാപാരോത്സവ് വിജയിക്ക് ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ സമ്മാനിച്ചു

വാഴക്കുളം: വാഴക്കുളം മര്‍ച്ചന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വ്യാപാരോത്സവ് 22 സമ്മാനക്കൂപ്പണ്‍ വിജയിക്കുള്ള സമ്മാന വിതരണം നടത്തി. ഒന്നാം സമ്മാനമായ ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ വാഴക്കുളം യൂണിറ്റ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ സിജു സെബാസ്റ്റ്യന്‍ സുന്ദരരാജന്റെ മകന്‍ ആസിഫിന് കൈമാറി. മൂവാറ്റുപുഴ നിയോജക മണ്ഡലം മണ്ഡലം പ്രസിഡന്റ്് തോമസ് വര്‍ഗീസ്, സെക്രട്ടറി ടോമി തെള്ളിയില്‍, ട്രഷറര്‍ ബേബി നമ്പ്യാപറമ്പില്‍, വൈസ് പ്രസിഡന്റ്് ബിജു അമന്തുരുത്തില്‍ ജോയിന്‍ സെക്രട്ടറി ജോമറ്റ് മാനുവല്‍, ടോമി കാഞ്ഞിരം കുന്നേല്‍,ജോണ്‍സണ്‍ തൊഴാല, ജയന്‍ കെ ആര്‍, റോബി വര്‍ഗീസ്, രാജീവ് കൃഷ്ണന്‍, യൂത്ത് വിങ്ങ് പ്രസിഡന്റ്് അരുണ്‍ ജോര്‍ജ്, വനിതാ വിംഗ് സെക്രട്ടറി റാണി ജിജു, റോജി കൈപ്പതടത്തില്‍, അരുണ്‍ കെ സി, അഖില്‍ വത്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!