മാറാടി പഞ്ചായത്തിലെ നാലാം വാർഡ് കണ്ടയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം

 

മൂവാറ്റുപുഴ:മാറാടി പഞ്ചായത്തിൽ ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ വാർഡ് 4 കണ്ടയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. കൂടാതെ പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനും ആർടിഓ യുടെ അധ്യക്ഷതയിൽ ഇന്ന് പഞ്ചായത്ത് ഹാളിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

 

 

യോഗത്തിലെ തീരുമാനങ്ങൾ.

—നാലാം വാർഡും സമീപ ജംഗ്ഷനുകളിലും കണ്ടയ്‌ന്മെന്റ്സോണായി പ്രഖ്യാപിച്ചത് സംബന്ധിച്ച് പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ അനൗൺസ്മെൻറ് നടത്തുന്നതിന് തീരുമാനിച്ചു.

— കുരുക്കുന്നപുരം ഗ്രൗണ്ടിലും പരിസരപ്രദേശങ്ങളിലും, എയ്ഞ്ചൽ വോയ്സ് ജംഗ്ഷൻ , മണ്ണത്തൂർ ജംഗ്ഷൻ, ഈസ്റ്റ് മാറാടി പള്ളിക്കവല എന്നിവിടങ്ങളിലും ആളുകൾ കൂടുന്നത് നിരോധിക്കുന്നതിന് തീരുമാനിച്ചു.

—=ബാങ്ക് , സർക്കാർ ഓഫീസുകൾ ,സപ്ലൈകോ, മാവേലി സ്റ്റോർ എന്നിവ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതാണ്.

—- നിയന്ത്രണം പൂർത്തിയാകുന്ന ദിവസത്തിനു ശേഷം കണ്ടെയ്ൻമെൻറ് സോണ് ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിനെ കൊണ്ട് അണുനശീകരണം നടത്തുന്നതിന് തീരുമാനിച്ചു.

—- നാലാം വാർഡിലെ ക്ഷീരകർഷകരുടെ പാൽ സംഭരണത്തിന് ഉചിതമായ ക്രമീകരണം മിൽമ ഏർപ്പെടുത്തുന്നതാണ്.

— 24 /7/ 2020 വെള്ളിയാഴ്ച മുതൽ പഞ്ചായത്ത് പരിധിയിൽ മീൻ വിൽപ്പന നിരോധിക്കുന്നു.

—. പഞ്ചായത്ത് പരിധിയിൽ വാഹനങ്ങളിലും മറ്റുമുള്ള വഴിയോര വ്യാപാരങ്ങൾ നിരോധിക്കുന്നു.

—– മെഡിക്കൽ ഷോപ്പ്, പത്രം,ഗ്യാസ് എന്നിവയ്ക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാവുവന്നതാണ്.

—– ഹോട്ടലുകളിൽ പാഴ്സലായി മാത്രം ഭക്ഷണ വിതരണത്തിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തുറന്ന് പ്രവർത്തിക്കാ വുന്നതാണ്. ചായ ഡിസ്പോസിബിൾ ഗ്ലാസുകളിൽ മാത്രം നൽകുക. ഗ്ലാസ്സുകൾ ശാസ്ത്രീയമായി നശിപ്പിക്കുക .സാമൂഹിക അകലം പാലിക്കൽ, മാസ്ക് ,സാനിറ്റൈസർ എന്നിവയുടെ ഉപയോഗം ഉറപ്പാക്കുക.

—– ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ (പലവ്യഞ്ജനം, പച്ചക്കറി, പഴക്കട, കോഴി ഇറച്ചിക്കട, ബേക്കറി,ധാന്യമില്ലുകൾ അവൾ എന്നിവ) 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

—-. മറിച്ചൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ 29.7. 2020 വരെ ഈ ക്രമീകരണങ്ങൾ പാലിക്കേണ്ടതാണ്.

നിയന്ത്രണങ്ങൾ ബാധകമാകുന്ന പ്രദേശങ്ങൾ

നാലാം വാർഡ് വാർഡ് (തൈക്കാവ്) പൂർണ്ണമായും ,മണ്ണത്തൂർ ജംഗ്ഷൻ, പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ, എയ്ഞ്ചൽ വോയ്സ് ജംഗ്ഷൻ, പള്ളിക്കവല ജംഗ്ഷൻ( ഈസ്റ്റ് മാറാടി)

 

 

Back to top button
error: Content is protected !!