മാറാടി സൂപ്പര്‍ ലീഗിന് സമാപനം കുറിച്ചു

മാറാടി: നിര്‍ധനരായ ഡയാലിസിസ് ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസമാഹരണത്തിന് വേണ്ടി ഡിവൈഎഫ്ഐ എസ്എഫ്ഐ മാറാടി പള്ളി കവല യൂണിറ്റുകള്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഒരു മാസം നീണ്ടുനിന്ന മാറാടി സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മേളയ്ക്കാണ്‌ സമാപനം കുറിച്ചത്. മാറാടി സൂപ്പര്‍ ലീഗിലെ ഫൈനല്‍ മത്സരത്തില്‍ മഹിമാ എഫ്സിയും സെവന്‍സ് എഫ്സിയും തമ്മില്‍ ഏറ്റുമുട്ടി. സെവന്‍സ് എഫ്സി വിന്നേഴ്സ് ആവുകയും മഹിമ എഫ്‌സി റണ്ണറപ്പാവുകയും ചെയ്തു. ഫൈനലില്‍ വിജയിച്ച സെവന്‍സ് എഫ്സിക്ക് ഫവാസ് ഫാഷന്‍ ഫര്‍ണിച്ചര്‍ സ്പോണ്‍സര്‍ ചെയ്ത 20,000രൂപ ക്യാഷ് അവാര്‍ഡും എസ്എഫ്ഐ പള്ളി കവല യൂണിറ്റ് ട്രോഫിയും നല്‍കി. റണ്ണറപ്പായ മഹിമ എഫ്സി ക്ക് വിസിബ് ഹോമിലി പ്രൈവറ്റ് ലിമിറ്റഡ് 10001 രൂപ ക്യാഷ് അവാര്‍ഡും ഡിവൈഎഫ്ഐ പള്ളി കവല യൂണിറ്റ് ട്രോഫിയും നല്‍കി.

സമാപന സമ്മേളനം മാറാടി സിപിഐ എം മുന്‍ വില്ലേജ് സെക്രട്ടറി എം ബി ലാല്‍ ഉദ്ഘാടനം ചെയ്തു. എംഎസ്എല്‍ ചെയര്‍മാന്‍ വി.എ ഷാജിയുടെ അധ്യക്ഷത വഹിച്ചു. അജി എം.കെ, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി സോനു ബേബി, എസ്എഫ്‌ഐ വില്ലേജ് സെക്രട്ടറി അജോബിന്‍ മത്തായി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനി ഷൈമോന്‍, ലോക്കല്‍ കമ്മിറ്റി അംഗം കെ.വൈ മനോജ്, തേജസ് ജോണ്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്് ലതാ ശിവന്‍, മാറാടി വനിതാ സൊസൈറ്റി പ്രസിഡന്റ്് ഗ്രേസി എന്നിവര്‍ പ്രസംഗിച്ചു. ടൂര്‍ണമെന്റിന്റെ ഭാഗമായി ലഭിച്ച തുക 25 ക്യാന്‍സര്‍ ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായമായിനല്‍കി.

 

Back to top button
error: Content is protected !!