എസ്എഫ്ഐ- ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടത്തുന്ന മാറാടി സൂപ്പര്‍ ലീഗിന് തുടക്കം കുറിച്ചു

മാറാടി: എസ്എഫ്ഐ- ഡിവൈഎഫ്ഐ പള്ളിക്കവല യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മാറാടി സൂപ്പര്‍ ലീഗിന്റെ (എംഎസ്എല്‍2) രണ്ടാം സീസണിന് തുടക്കം കുറിച്ചു. നിർധനരായ ഡയാലിസിസ് രോഗികൾക്കും, ക്യാൻസർ രോഗമടക്കമുള്ളവർക്ക് ധനസഹായം നൽകുന്നതിനായാണ് സൂപ്പർ ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച നൂറുണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ്‌ഷോയോട് കൂടിയാണ് ഫുട്‌ബോള്‍ മേളയ്ക്ക് കൊടിയേറിയത്. മാറാടി കുരുക്കുന്നപുരം പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കുന്ന ഫുട്ബോള്‍ മേള ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ മാറാടി യൂണിറ്റ് സെക്രട്ടറി ഷാജി വി എ അധ്യക്ഷത വഹിച്ചു. ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന മാറാടി സൂപ്പര്‍ ലീഗില്‍ മാറാടി പഞ്ചായത്തിലെ 10 ഓളം ടീമുകളിലായി 110ഓളം കളിക്കാര്‍ അണിനിരക്കും. ഡിവൈഎഫ്‌ഐ പ്രസിഡന്റ് അനീഷ് എം മാത്യു, ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി ഫെബിന്‍ പി മൂസ, എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വിജയ് കെ ബേബി, സിപിഐഎം മാറാടി ലോക്കല്‍ സെക്രട്ടറി എം.എന്‍ മുരളി, ലോക്കല്‍ കമ്മിറ്റി അംഗം എം.കെ അജി, കെ.വൈ മനോജ്, എം.പി ലാല്‍, വൈശാഖ്, മുന്‍ പഞ്ചാത്ത് പ്രസിഡന്റ് ലതാ ശിവന്‍, ഡിവൈഎഫ്‌ഐ മാറാടി മേഖല സെക്രട്ടറി സോനു, പ്രസിഡന്റ് അമല്‍ തിരുമേനി തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 20,000 രൂപയും എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി 10,000 രൂപയും എവര്‍റോളിംഗ് ട്രോഫിയും നല്‍കും.

Back to top button
error: Content is protected !!