മാറാടി പഞ്ചായത്തിൽ ഒ.പി ബേബി പ്രസിഡന്റ്,ബിന്ദു ജോർജ് വൈസ്പ്രസിഡന്റ്

 

മൂവാറ്റുപുഴ:മാറാടി പഞ്ചായത്തിൽ ഒ.പി ബേബി പ്രസിഡന്റ്,ബിന്ദു ജോർജ് വൈസ്പ്രസിഡന്റായും തിരഞ്ഞെടുത്തു.രാവിലെ നടത്തിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് യുഡിഎഫിൽ നിന്നും ഒ.പി ബേബിയെ പിപി ജോളി നിർദേശിക്കുകയും,ബിജു കുര്യാക്കോസ് പിന്താങ്ങുകയും ചെയ്തു.എൽഡിഎഫിൽ നിന്നും ബാബു തട്ടാറുകുന്നേലിനെ ഷൈനി മുരളി നിർദേശിക്കുകയും സരള രാമചന്ദ്രൻ പിൻതാങ്ങുകയും ചെയ്തു.എൽഡിഎഫിന് അഞ്ചും,യൂഡിഎഫിന് എട്ടും വോട്ടുകൾ ലഭിച്ചു.ഉച്ചകഴിഞ്ഞു നടന്ന വൈസ് പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ യുഡിഎഫിലെ ബിന്ദു ജോർജ് വിജയിച്ചു.എൽഡിഎഫിൽ നിന്നും സരള രാമൻ നായരെ ജെയ്സ് ജോൺ നിർദേശിക്കുകയും,അജി സാജു പിന്താങ്ങുകയും ചെയ്തു.പതിമൂന്നംഗങ്ങളിൽ എട്ട് വോട്ട് യൂഡിഎഫിനും,അഞ്ചെണ്ണം എൽഡിഎഫിനും ലഭിച്ചു.

Back to top button
error: Content is protected !!