മാറാടി പഞ്ചായത്തില്‍ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി. പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 40 ലക്ഷം രൂപ വകയിരുത്തിയാണ് ഓഫീസ് മന്ദിരം നവീകരിച്ചത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 1953 മുതല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നവരുടെ ഫോട്ടോ അനാച്ഛാദനവും, മുന്‍ പ്രസിഡന്റുമാരായ അബ്രഹാം കൂടമ്പിളളി, ലത ശിവന്‍, അഡ്വ. വി. ജി ഏലിയാസ്, സി.പി ജോയി, എം.സി ബാബുരാജ്, കെ.എന്‍.സാബു തുടങ്ങിയവരെ എം.എല്‍.എ ആദരിച്ചു. നവീകരിച്ച സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു. 2022-23 സാമ്പത്തിക വര്‍ഷം പഞ്ചായത്തിന് ലഭ്യമായ പ്ലാന്‍ഫണ്ട് എല്ലാ വിഭാഗത്തിലും 100 ശതമാനം ചെലവഴിച്ച ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലോന്നാണ് മാറാടി പഞ്ചായത്ത്. നിര്‍വ്വഹണ ഉദ്യേഗസ്ഥരായ സെക്രട്ടറി ലിജോ ജോണ്‍ , അസിസ്റ്റന്റ് എഞ്ചിനീയര്‍ മാക്‌സ് വെല്‍, അസിസ്റ്റന്റ് സെക്രട്ടറി മനോജ്. എം.എസ്, കൃഷി ഓഫീസര്‍ ഡിക്‌സണ്‍ ദേവസ്സി, വി.ഇ.ഒ അജയന്‍ .പി.എസ്, വെറ്ററിനറി സര്‍ജ്ജന്‍ ഷീന ജോസഫ് , ഹോമിയോ മെഡിക്കല്‍ ആഫീസര്‍ അഞ്ജു.വി ഷൈനി, ആയുര്‍വ്വേദ മെഡിക്കല്‍ ആഫീസര്‍ ദീപ്തി .എം.യു, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഹുമൈബാന്‍ ,ആന്‍സി, ഡയറി എക്സ്റ്റന്‍ഷന്‍ ആഫീസര്‍ സുപ്രിയാദേവി.എസ് . പി , ഹെഡ് മിസ്ട്രസ്സ് ബിന്ദു. എം.എം, പ്ലാന്‍ ക്ലര്‍ക്ക് സന്ധ്യ. ഇ.യു, 100 ശതമാനം നികുതി പിരിവ് പൂര്‍ത്തീകരിച്ച ക്ലര്‍ക്കുമാരായ ദീപു ദേവസ്യ, മിനി.കെ.പി, ലിജോ ജോസഫ്, മിനി .കെ, ലിനി.ടിപി തുടങ്ങിയവരേയും ഉല്ലാസ് തോമസ് ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഒ പി ബേബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു ജോര്‍ജ്, ബ്ലാക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. ജോസ് അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം, ബ്ലോക്ക് മെമ്പര്‍ അഡ്വ.ബിനി ഷൈമോന്‍ , പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍. പി.പി ജോളി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിഷ ജിജോ, ആരോഗ്യ വിധ്ാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മെമ്പര്‍മാരായ സരള രാമന്‍നായര്‍, അജി സാജു, രതീഷ് ചങ്ങാലിമറ്റം, ഷിജി മനോജ്, ജിബി മണ്ണത്തൂക്കാരന്‍, സിജി ഷാമോന്‍, ജയ്‌സ് ജോണ്‍,കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സാബുജോണ്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പദീപ്, പുളിമൂട്ടില്‍, മുന്‍ പ്രസിഡന്റ് ലത ശിവന്‍, മാറാടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തേജസ്സ് ജോണ്‍, കേരള കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് ടോമി പാലമല, മുന്‍ പഞ്ചായത്ത് സെക്രട്ടറി സുധീര്‍.ബി, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോണ്‍ എന്നിവര്‍ പ്രസംഗച്ചു. വിവിധ രാഷ്ട്രീയ പ്രമുഖര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്തിലെയും ഘടകസ്ഥാപനങ്ങളിലെയും ജീവനക്കാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ , കില ഫാക്ക്വല്‍റ്റി കെ.കെ ഭാസ്‌ക്കരന്‍, സിഡി.എസ് ചെയര്‍ പേഴ്‌സണ്‍ ഹേമ സനല്‍കുമാര്‍, അംഗന്‍വാടി അധ്യാപകര്‍, ആശാവര്‍ക്കര്‍മാര്‍,ഹരിത കര്‍മ്മ സേനാംഗങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!